വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരനാണെങ്കിലും അമേരിക്കന്‍ പൗരത്വമുള്ള ആളെയാണ് വിവാഹം കഴിച്ചിട്ടുള്ളതെങ്കില്‍ ആ അനധികൃത കുടിയേറ്റക്കാരന് നിയമപരിരക്ഷയുമായി ജോ ബൈഡന്‍ ഭരണകൂടം. ഇത് സംബന്ധിച്ച സുപ്രധാനപ്രഖ്യാപനം ഇന്നുണ്ടായി.
വൈറ്റ് ഹൗസ് പ്രഖ്യാപിച്ച പദ്ധതി അനുസരിച്ചു രേഖകള്‍ ഇല്ലാത്ത 500,000 പേര്‍ക്കെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കും. അവര്‍ക്കു ഗ്രീന്‍ കാര്‍ഡ് ലഭിക്കാനായി ഇനി തുടര്‍ച്ചയായ കാത്തിരിപ്പിന്റെ ആവശ്യമില്ലെന്നു മാത്രമല്ല അമേരിക്കയില്‍ തുടരുകയും ജോലി ചെയ്തു ജീവിക്കയും ചെയ്യാം.
അമേരിക്കന്‍ പൗരനെ വിവാഹം കഴിച്ചാലും ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ നാട്ടിലേക്കു മടങ്ങണം എന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ ബൈഡന്‍ നല്‍കുന്ന ഇളവനുസരിച്ചു അവര്‍ക്കു യുഎസില്‍ തുടരാം. ഇളവ് ലഭിക്കാന്‍ അവര്‍ 10 വര്‍ഷമെങ്കിലും യുഎസില്‍ താമസിച്ചിരിക്കണം. ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടാവാന്‍ പാടില്ല.
സൈനികരുടെ കുടുംബങ്ങളില്‍ ഇപ്പോള്‍ ലഭ്യമായ ഈ ആനുകൂല്യത്തിന് ജമൃീഹല ശി ുഹമരല എന്നാണ് പേര്. അതിര്‍ത്തിയില്‍ അനധികൃത പ്രവേശനം തടയാന്‍ ബൈഡന്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങളില്‍ രോഷം പൂണ്ടവര്‍ക്കും ഇത് സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷ
യുഎസ് പൗരന്മാരെ വിവാഹം കഴിച്ചു രേഖകള്‍ ഇല്ലാതെ 10 വര്‍ഷം യുഎസില്‍ കഴിഞ്ഞവര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നിര്‍ണായകമായ സഹായം ചെയ്തുവെന്ന നിലപാടാണ് ബൈഡന്‍ ഭരണകൂടം മുന്നോട്ടു വെയ്ക്കുന്നത്.