Saturday, September 7, 2024

HomeAmericaഎന്‍ജിനീയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏലിയാസ് ഐസക്കിന് സമ്മാനിച്ചു

എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏലിയാസ് ഐസക്കിന് സമ്മാനിച്ചു

spot_img
spot_img

ജോജോ കോട്ടൂര്‍

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്‍ജിനീയേഴ്‌സിന്റെ (ASCE) 2024-ലെ എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏലിയാസ് ഐസക്കിന് സമ്മാനിച്ചു. നാണഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ്, ബര്‍മ്മിംഗ് ഹാം യൂണീവേഴ്‌സിറ്റി, കേരള ലോ അക്കാഡമി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് (CET) എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.

കേരള സര്‍ക്കാരിന്റെ അധീനതയിലുള്ള നിരവധി റോഡ് വികസന പദ്ധതികള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, കാര്‍ഷിക വിപണികള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയുടെ രൂപകല്പന തയാറാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. കൂടാതെ നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ നയ രൂപീകരണത്തില്‍ പങ്കാളിയായും കമ്മിറ്റികളുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ഗുഡ് സര്‍വീസ് എന്‍ട്രി അവാര്‍ഡ് നേടിയിട്ടുള്ള കെ.ഐ. ഏലിയാസ് കേരളത്തിലെ മരങ്ങളുടെ സുഹൃത്തുക്കള്‍ (Friends of Trees) എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും ബഹുമാനപ്പെട്ട തിരുവനന്തപുരം കോടതിയുടെ വിദഗ്ധ പാനല്‍ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഏലിയാസിന്റെ പതിനഞ്ച് വര്‍ഷത്തില്‍ കുടുതല്‍ ചീഫ് എന്‍ജിനീയറായിട്ടുള്ള പ്രവര്‍ത്തന പരിചയം, തൊഴില്‍പരമായ ശ്രദ്ധേയമായ നേട്ടങ്ങള്‍, ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍, തുടര്‍ വിദ്യാഭ്യാസ താത്പര്യങ്ങള്‍, ഉദ്യോഗ സംബന്ധമായ മികച്ച പ്രവര്‍ത്തനങ്ങള്‍, ഉപകാര പ്രദമായ സാമൂഹിക സേവനങ്ങള്‍ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് ASCE ഭരണസമിതി പുരസ്‌കാരത്തിനായി കെഐ ഏലിയാസിനെ തെരഞ്ഞെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments