Saturday, September 7, 2024

HomeAmericaതൃശൂര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കല്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍...

തൃശൂര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കല്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു

spot_img
spot_img

ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ജൂണ്‍ 22ാം തീയതി ഞായറാഴ്ച ത്രീശൂര്‍ രൂപതാ സഹായ മെത്രാന്‍ ടോണി നീലങ്കല്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കൂടെ ഫാദര്‍ ജിമ്മി എടക്കുളത്തില്‍, പാലനാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പാലക്കാട് ഡയറക്റ്റര്‍ ഫാദര്‍ വാള്‍ട്ടര്‍ തേലാപ്പള്ളി സി.എം.ഐ( ദേവഗിരി പ്രെവിന്‍സ്) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

അമേരിക്കയില്‍ പിതാവിന്റെ പ്രഥമ സന്ദര്‍ശനമായിരുന്നു. സഭയുടെ ഒരു വലിയ ഭാഗം ഇന്‍ഡ്യക്കു പുറത്താണ് അതുപോലെ സീറോമലബാര്‍ സഭയുടെ ആദ്യത്തെ രൂപതയായ ഷിക്കാഗോ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷം പങ്കു വച്ചു കൊണ്ടാണ് കുര്‍ബാന മധ്യേ ഉള്ള അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങിയത്.

ദൈവത്തിന്റെ പദ്ധതിയില്‍ ഒരു ശിശുവിന് അമ്മയുടെ ഉദരത്തേക്കാട്ടിലും സുരക്ഷിതമായ സ്ഥലം വേറെയില്ല. അമ്മയുടെ ജീവരസം ആണ് ആ കുഞ്ഞ് ഭക്ഷിക്കുന്നത് അതുപോലെ സഭയേയും ഉദരമായി കാണാം. അവിടെ നമ്മള്‍ക്ക് ആന്മീയ പരിഭോഷണം കിട്ടുന്ന സ്ഥലം ആണ്. കര്‍ത്താവ് തന്നെ തന്റെ ശരീര രക്തം നമുക്ക് ആന്മീയ ഭക്ഷണമായി തന്ന് നമ്മെ പരിപോഷിപ്പിക്കുന്ന ഈ ഇടവക കൂട്ടായ്മ നമുക്ക് അനുഗ്രഹമായി മാറട്ടെ നമ്മുടെ കുട്ടികള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും ഈ ഒരു ബോധ്യം ഉണ്ടാകുവാന്‍ ഇടയാകട്ടെ.

അന്ധരായവരെ സുഖപ്പെടുത്തിയ ബൈബിള്‍ വചനത്തില്‍ നിന്ന് പിതാവ് വളരെ വിജ്ഞാനപ്രദമായ വിശദീകരണം തന്നു. യേശുവിന്റെ സ്വരം കേട്ടപ്പോഴേ അന്ധരായ അവര്‍ തന്റെ രക്ഷകനാണ് എന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ കണ്ണുള്ളവര്‍ യേശുവിനെ തിരിച്ചറിഞ്ഞില്ല. നമ്മുടെ ആന്മീയ അന്ധത മാറാന്‍ പ്രാര്‍ത്ഥിക്കണം. ആന്മീയ കാഴ്ച ദൈവത്തിന്റെ ക്യപയാണ് എന്ന് നാം തിരിച്ചറിയണം.

ഗ്രീക്ക് ഫിലോസഫര്‍ പ്ലേറ്റോയുടെ കാഴ്ചയെ കുറിച്ചുള്ള കാഴ്ചപ്പാട്, അതുപോലെ സ്പാനിഷ് കത്തോലിക്കാ സ്ത്രി അമ്മയും അപ്പന്‍ സൗത്ത് ഇന്‍ഡ്യന്‍ നായര്‍ തറവാട്ടിലെ രാമൂണ്ണി പണിക്കര്‍, രസതന്ത്രത്തിലും ദൈവശാസ്ത്രത്തിലും ഫിലോസഫിയിലും മൂന്നിലും ഡോക്റ്ററേറ്റ് നേടിയ റെയ്മന്‍ പണിക്കര്‍ എന്ന സ്പാനിഷ് കത്തോലിക്കാ പുരോഹിതനെയും പരിചയപ്പെടുത്തിതന്നു. ഇതുപോലുള്ള മഹത് വ്യക്തികളെയും അവരുടെ കാഴ്ചപാടിനേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രസംഗം വളരെ വേറിട്ട ഒരു അനുഭവമായിരുന്നു.

നമ്മള്‍ മുന്‍കൂട്ടി കരുതി വച്ചിരിക്കുന്നതനുസരിച്ച് ആരേയും വിധിക്കരുത്. വിധി ദൈവത്തിന് വിട്ടു കൊടുക്കുക. കംപാഷന്‍ അല്ലങ്കില്‍ അനുകമ്പ എന്ന വാക്കിന്റെ അര്‍ത്ഥം വളരെ വ്യക്തമായി തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കൂടി മനസിലാക്കി തന്നു. മറ്റുള്ളവരുടെ വേദന അല്ലങ്കില്‍ നിസഹായവസ്ഥ കണ്ട് സഹായിക്കുന്നിടത്താണ് അനുകമ്പ ഉണ്ടാകുന്നത്. കുര്‍ബാനക്കു ശേഷം വിശ്വാസികള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സ്നേേഹവും സൗഹ്യദവും പങ്കു വച്ചു.

വാര്‍ത്ത: ലാലി ജോസഫ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments