Saturday, September 28, 2024

HomeAmericaസെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പ.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തപ്പെടുന്നു

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പ.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തപ്പെടുന്നു

spot_img
spot_img

ജീമോന്‍ ജോര്‍ജ് , ഫിലഡല്‍ഫിയ

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെ.പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവായ പ.പത്രോസ് ശ്ലീഹായുടെ ദു:ക്‌റോന പെരുന്നാളും കുട്ടികള്‍ക്കായുള്ള അവധിക്കാല ബൈബിള്‍ സ്‌ക്കൂളും(വിബിഎസ്)ഉം സംയുക്തമായി ജൂണ്‍ 26,27,28.29(വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നതാണ്.

ജൂണ്‍ 23 ഞായറാഴ്ച വി.കുര്‍ബ്ബാനാനന്തരം നടന്ന കൊടി ഉയര്‍ത്തല്‍ ശുശ്രൂഷയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ മഹാമഹത്തിന് തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്ച(ജൂണ്‍ 29) വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് റവ.ഫാ.ഡോ.പോള്‍ പറമ്പത്ത് നയിക്കുന്ന സുവിശേഷ പ്രസംഗവും തുടര്‍ന്ന് പ്രദക്ഷിണം, ചെണ്ടമേളം, ക്രിസ്തീയ സംഗീതഗാനാലാപനം, വെടികെട്ട് കൂടാതെ സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പിറ്റേദിവസം ഞായറാഴ്ച(ജൂണ്‍ 30) രാവിലെ 8.30-ന് പ്രഭാതപ്രാര്‍ത്ഥനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും.

അമേരിക്കന്‍ അതിഭദ്രാസന മെത്രാപോലീത്ത അഭി.യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മ്മികത്വത്തിലും, റവ.ഫാ. അഭിലാഷ് ഏലിയാസ്, റവ.ഫാ.ഡോ.അരുണ്‍ ഗീവറുഗീസ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമായിട്ട് വി.മൂന്നിന്‍ മേല്‍ കുര്‍്ബ്ബാനയും അതിനുശേഷം ഹൈസ്‌ക്കൂള്‍-കോളേജ് തലത്തില്‍ ഈ വര്‍ഷം വിജയം കരസ്ഥമാക്കിയിട്ടുള്ളവരെ പ്രത്യേകമായിട്ടുള്ള ആദരിക്കല്‍ ചടങ്ങും, റാസ, ആശീര്‍വാദം തുടര്‍ന്ന് കൊടിയിറക്കല്‍ ശുശ്രൂഷയും പിന്നീട് നേര്‍ച്ച വിളമ്പോടു കൂടി ഈ വര്‍ഷത്തെ പെരുന്നാളിനു സമാപനം കുറിക്കുകയായി.

ജൂണ്‍ 27, 28(വ്യാഴം, വെള്ളി) തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന വിബിഎസ് സണ്‍ഡേ സ്‌കൂളിലെ അദ്ധ്യാപകരും യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരും സംയുക്തമായി ചേര്‍ന്ന് ക്ലാസുകള്‍ നടത്തും. ഈ വര്‍ഷത്തെ വിബിഎസ് തീം Raising Towards God’s Glory: Faith Winsi’ എന്നാണ് 4 വയസ് മുതല്‍ 10-ാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കായി വ്യാഴം രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു മണി വരെയും, വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫിലാഡല്‍ഫിയായിലെ സമീപപ്രദശങ്ങളിലുള്ള എല്ലാ വിശ്വാസികളേയും കുട്ടികളേയും പെരുന്നാളിനും, വിബിഎസിനും പങ്കെടുക്കുന്നതിന് കര്‍ത്ത്വനാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നതായി ഒരു പത്രകുറിപ്പിലൂടെ അറിയിക്കുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക : stpeterscathedral.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments