Monday, July 1, 2024

HomeAmericaനുണയനുമായി സംവാദം നടത്തുന്നത് അതികഠിനമെന്ന് ബൈഡന്‍; ട്രംപ് 26 നുണ പറഞ്ഞെന്നു ബൈഡന്‍

നുണയനുമായി സംവാദം നടത്തുന്നത് അതികഠിനമെന്ന് ബൈഡന്‍; ട്രംപ് 26 നുണ പറഞ്ഞെന്നു ബൈഡന്‍

spot_img
spot_img

വാഷിംഗ്ടണ്‍: നുണയനുമായി സംവാദം നടത്തുന്നത് അതികഠിനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപുമായുള്ള ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനു ശേഷമാണ് ബൈഡന്റെ ഈ പ്രതികരണം. ഇതിനിടെ പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്നു പിന്മാറുന്ന പ്രശ്നമില്ലെന്നു അദ്ദേഹത്തിന്റെ കാമ്പയ്ന്‍ വ്യക്തമാക്കി. ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ബൈഡന്‍ പരാജയപ്പെട്ടു എന്ന നിഗമനത്തിനു ശേഷം മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഡമോക്രാറ്റുകള്‍ കണ്ടെത്തണം എന്ന നിര്‍ദേശം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ബൈഡന്‍ അദ്ദേഹം തീര്‍ച്ചയായും മത്സരത്തില്‍ തന്നെയുണ്ട്,’ കാമ്പയ്ന്‍ വക്താവ് സേഥ് ഷൂറ്‌സര്‍ പറഞ്ഞു.

‘ഡമോക്രാറ്റുകള്‍ ആധി പിടിക്കേണ്ട കാര്യമൊന്നുമില്ല,’പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ പറഞ്ഞു. ”നമുക്ക് ജോലി തുടരാം. അതിനുള്ള ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്.”

ഒരു ഡിബേറ്റ് മോശമായി എന്ന വാദത്തില്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നത് മൗഢ്യമാണെന്നു പെന്‍സില്‍വേനിയ സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ പറഞ്ഞു. ‘ഡെമോക്രാറ്റുകള്‍ ആശങ്കകള്‍ മാറ്റി വച്ചൊന്നു പൊളിക്കണം.

‘ബൈഡനെ കൊത്താന്‍ പറക്കുന്ന ഡെമോക്രാറ്റിക് കഴുകന്മാരോട് എനിക്കു യോജിപ്പില്ല. ഒരു ഡിബേറ്റ് ഒരു വ്യക്തിയുടെ റെക്കോര്‍ഡ് വിലയിരുത്തുന്ന സംഭവമൊന്നുമല്ലെന്നു സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments