Wednesday, July 3, 2024

HomeAmericaഹാരി പോട്ടര്‍ ചിത്രം ലേലത്തില്‍ നേടിയത് 15.85 കോടി രൂപ

ഹാരി പോട്ടര്‍ ചിത്രം ലേലത്തില്‍ നേടിയത് 15.85 കോടി രൂപ

spot_img
spot_img

ന്യൂയോര്‍ക്ക്: ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പുറംചട്ടയായ ജലച്ചായചിത്രത്തിന് യു.എസില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 19 ലക്ഷം ഡോളര്‍ (15.85 കോടി രൂപ). ജെ.കെ. റോളിംഗിന്റെ ഹാരി പോട്ടര്‍ നോവലുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും കലാസൃഷ്ടി ഇത്രയും വലിയ തുകയ്ക്ക് വില്പന നടത്തുന്നത് ആദ്യമാണ്.
ആദ്യ പുസ്തകമായ ‘ഫിലോസഫേഴ്‌സ് സ്റ്റോണി’ന്റെ പുറംചട്ടയ്ക്കുവേണ്ടി 1997-ല്‍ തോമസ് ടെയ്ലറാണ് ഈ ചിത്രം വരച്ചത്. ലേലസ്ഥാനപമായ സോത്ത്ബിയാണ് ചിത്രം ലേലത്തിനുവെച്ചത്. ഇതു സ്വന്തമാക്കിയ വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments