Monday, July 1, 2024

HomeAmericaഅമേരിക്കയിലെ ക്‌നാനായ മക്കള്‍ ഒത്തുകൂടുന്നു; ഉദ്ഘാടനത്തിനെത്തുന്നത് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്

അമേരിക്കയിലെ ക്‌നാനായ മക്കള്‍ ഒത്തുകൂടുന്നു; ഉദ്ഘാടനത്തിനെത്തുന്നത് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്

spot_img
spot_img

ടെക്സസ്: അമേരിക്കയിലെ ക്‌നാനായ മക്കളുടെ കൂട്ടായ്മയായ
കെ.സി.സി.എന്‍.എയുടെ 15-ാമത് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ”ഒരുമയില്‍ തനിമയില്‍ വിശ്വാസനിറവില്‍ !” എന്ന ആപ്തവാക്യം ഉരുവിട്ട് സഭാമക്കള്‍ ഒത്തുചേരുമ്പോള്‍ അതിനു ആത്മീയ ചൈതന്യം പകരാനായി ആര്‍ച്ച് ബിഷപിന്റെ സാനിധ്യം കൂടിയാവുമ്പോള്‍ കൂട്ടായ്മയുടെ ആവേശം വാനോളം ഉയരും. ജൂലായ് നാലു മുതല്‍ ഏഴുവരെ ടെക്സസിലെ സാന്‍അന്റോണിയോയിലാണ് കണ്‍വെന്‍ഷന്‍.അയ്യാരിത്തിലധികം പേര്‍ പങ്കെടുക്കുമെന്നു കെ.സി.സി.എന്‍.എ പ്രസിഡന്റ്ഷാജി എടാട്ട് അറിയിച്ചു.അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ
വൈദികരും കണ്‍വെന്‍ഷനിലേക്ക് എത്തും.നാലിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വിപുലമായി പുരോഗമിക്കുകയാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷനായി കൂടി ക്‌നാനായ കണ്‍വെന്‍ഷന്‍ മാറ്റാന്‍ തന്നെയാണ് സംഘടാകര്‍ പ്രയത്നിക്കുന്നത്.

”ഒരുമയില്‍ തനിമയില്‍ വിശ്വാസനിറവില്‍ !” എന്നതാണ് ഇത്തവണത്തെ കണ്‍വന്‍ഷന്റെ തീം. ഈ കാലഘട്ടത്തില്‍ വളരെയധികം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും, പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ ക്നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുമെന്നും ദൃഢമായി പ്രഖ്യാപിച്ചുണ്ടാണ് കണ്‍വെന്‍ഷന് വേണ്ടി ഓരോ അംഗങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹിക പറഞ്ഞു.
ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍ അന്റോണിയോ ആതിഥേയത്വം വഹിക്കുന്ന കണ്‍വെന്‍ഷന്‍ സാന്‍ അന്റോണിയയിലെ റിവര്‍ വാക്കിനോട് ചേര്‍ന്നുള്ള ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.
സാന്‍ ആന്റോണിയയിലെ ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന ചരിത്രവും പാരമ്പര്യവും വിശ്വാസവും ചേര്‍ന്നുള്ള വിപുലമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കൂടി കോര്‍ത്തിണക്കിയിട്ടുണ്ട്. യുവനിരയുടെ വലിയ സാന്നിധ്യം ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments