Thursday, March 13, 2025

HomeAmericaഅരിസോണയിലെ കാട്ടു തീ ഭീഷണി: കൂടുതല്‍ താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ട് ഭരണകൂടം

അരിസോണയിലെ കാട്ടു തീ ഭീഷണി: കൂടുതല്‍ താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ട് ഭരണകൂടം

spot_img
spot_img

അരിസോണ: കാട്ടുതീ വീടുകള്‍ക്ക് ഭീഷണിയായതിനാല്‍ അരിസോണയിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയുടെ ഭാഗങ്ങളില്‍ കൂടുതല്‍ താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ട് ഭരണകൂടം. തീ പിടുത്തം കെട്ടിടങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ അരിസോണയിലെ മാരികോപ കൗണ്ടിയിലെ ചില ഭാഗങ്ങളില്‍നിന്നാണ് താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടത്.

ഒഴിപ്പിക്കല്‍ ഉത്തരവ് വ്യാഴാഴ്ച രാത്രി പ്രാബല്യത്തില്‍ വന്നതായി അരിസോണ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ മാനേജ്മെന്റ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. മാത്രമല്ല, വ്യാഴാഴ്ച 60 വീടുകളെങ്കിലും ഒഴിപ്പിച്ചതായി വകുപ്പ് അറിയിച്ചു. ഏകദേശം 4.5 ദശലക്ഷം ആളുകള്‍ ഈ കൗണ്ടിയില്‍ താമസിക്കുന്നുണ്ട്.

വ്യാഴാഴ്ച ആരംഭിച്ച തീയില്‍ ഏകദേശം 3,200 ഏക്കര്‍ കത്തിനശിച്ചിട്ടുണ്ട്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. കാറ്റും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തീ പടരാന്‍ കാരണമായിട്ടുണ്ട്. ഒറ്റരാത്രികൊണ്ട്, ചില പ്രദേശങ്ങളില്‍ 20 മുതല്‍ 40 അടി വരെ ഉയരത്തില്‍ തീജ്വാലകള്‍ ഉയര്‍ന്നതായി യുഎസ് ഫോറസ്റ്റ് സര്‍വീസിന്റെ ഇന്‍സിവെബ് അലേര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments