Friday, November 22, 2024

HomeAmerica'ഡ്രീം ടീം' മത്സരരംഗത്തേയ്ക്ക് കടന്നുവന്നത് കൃത്യമായ മിഷനോടെയും വിഷനോടെയും: സജിമോന്‍ ആന്റണി

‘ഡ്രീം ടീം’ മത്സരരംഗത്തേയ്ക്ക് കടന്നുവന്നത് കൃത്യമായ മിഷനോടെയും വിഷനോടെയും: സജിമോന്‍ ആന്റണി

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയിലേയും കാനഡയിലേയും മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പലതും ചെയ്യാനുണ്ട് എന്ന വിശ്വാസത്തിലും കഴിഞ്ഞ കാലങ്ങളില്‍ ഫൊക്കാനയില്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളുടെ തുടര്‍ച്ച വേണമെന്ന ആവശ്യത്താലും സഹപ്രവര്‍ത്തകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും മാനിച്ചാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നു സജിമോന്‍ ആന്റണി

ഫൊക്കാനയിലേക്കുള്ള മത്സരത്തെക്കുറിച്ച് സജിമോന്‍ ആന്റണി തന്നെ മനസു തുറക്കുന്നു.
വെറുതെ ഒരു പ്രസിഡന്റ് ആയി മത്സരിക്കാന്‍ വേണ്ടിയല്ല മുന്നോട്ട് വരുന്നത്. മറിച്ചു ഫൊക്കാനായുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം എന്ന ഒരു മിഷനോടും വിഷനോടും കൂടിയാണ് മത്സര രംഗത്തേക്കുള്ള കടന്നുവരവ്. അചതിനാല്‍ തന്നെ ഈ ടീമിന് ഡ്രീം ടീം എന്ന പേര് നല്‍കുകയും രണ്ട് വര്‍ഷമായി ഈ ടീം അമേരിക്കന്‍ മലയാളികളുടെ സ്‌നേഹങ്ങള്‍ ഏറ്റു വാങ്ങിയാണ് ഈ വരുന്ന ജൂലൈ 19 ന് ഫൊക്കാന കണ്‍വെന്‍ഷനില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ ഞങ്ങള്‍ മാറ്റുരക്കുന്നത് .

ഈ ഡ്രീം ടീമിലെ ഓരോ സ്ഥാനാര്‍ത്ഥിയെയും എടുത്തു നോക്കിയാല്‍ അവര്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ച പരിചയവും , അവരുടെ ട്രാക്ക് റെക്കോര്‍ഡും പരിശോധിച്ചാല്‍ ഡ്രീം ടീമിലെ ഓരോ സ്ഥാനാര്‍ഥിയെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കും. ഇലക്ഷന് വേണ്ടി മാത്രം തട്ടിക്കൂട്ടി കൊണ്ടുവന്ന ഒരു ടീം ഇലക്ഷന് ശേഷം മിക്കപ്പോഴും അവര്‍ ഭിന്നമായി പ്രവര്‍ത്തിക്കുന്നത് കാണാം. അതുണ്ടാകാതിരിക്കാന്‍ മുന്‍കരുതലോടാണ് ഈ ടീമിന്റെ രൂപീകരണവും പ്രവര്‍ത്തനവും നടത്തിയിട്ടുള്ളത് . ലോക മലയാളികളില്‍ ഉന്നതസ്ഥാനത്തു നില്‍ക്കുന്ന വടക്കേ അമേരിക്കന്‍ മലയാളികളുടെ സംഘടന എന്ന നിലയില്‍ അതിന്റെ അന്തസത്ത് നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട് .
.
ഡ്രീം ടീം രൂപീകരിച്ചപ്പോള്‍ തന്നെ 22 ഇന പരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നു .അത് നേരത്തെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഡ്രീം പ്ലാനുകള്‍ നടപ്പാക്കനുള്ളത് കൊണ്ടാണ് ഈ ടീമിനെ ഡ്രീം ടീം എന്ന പേര് തന്നെ നല്‍കിയിരിക്കുന്നത് . കാലാകാലങ്ങളില്‍ സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ചു ഫൊക്കാനയുടെ പ്രവര്‍ത്തനവും വിപുലീകരിക്കുന്നതാണ് ഡ്രീം ടീമിന്റെ ഉദ്ദേശവും. .

ഇന്ന് പലരും ഒരു ഫൊക്കാന എന്ന് പറഞ്ഞു പലരെയും കളിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഫൊക്കാന എന്നും ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. പല ഇലക്ഷനിലും പലരും പരാജയപ്പെടുമ്പോള്‍ സംഘടനയ്‌ക്കെതിരെ കേസുകള്‍ നടത്തുകയും ,സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് പതിവാണ് .സാംസ്‌കാരിക സംഘടനകള്‍ക്ക് ചേര്‍ന്ന പരിപാടിയല്ല ഇത് . അവര്‍ തെറ്റുകള്‍ തിരുത്തി സംഘടനയിലേക്ക് കടന്നു വരുന്നത് സ്വാഗതം ചെയ്യുന്നു .പക്ഷേ അന്നും ഇന്നും ഫൊക്കാന ഒന്നുമാത്രമേയുള്ളൂ. അത് അമേരിക്കന്‍ കാനേഡിയന്‍ മലയാളികളുടെ സംഘടനയാണ് . അതിനെ നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും കാലം അവര്‍ക്ക് മാപ്പു കൊടുക്കില്ല.

2008 ന് ശേഷം ഫൊക്കാനയുടെ പ്രവര്‍ത്തനം താഴേക്ക് പോയി എന്നത് യാതാര്‍ഥ്യമാണ്. കാരണം സമാന്തരമായ ഒരു സംഘടന വരുകയും അവരുടെ പ്രവര്‍ത്തനം വ്യാപിച്ചപ്പോള്‍ നമുക്ക് വിചാരിച്ചതു പോലെയുള്ള ഒരു മികവ് കിട്ടിയില്ല എന്നത് സത്യമാണ് , പക്ഷേ അതിന് ശേഷം വന്ന ഓരോ കമ്മിറ്റികളും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും 2020 ല്‍ ജോര്‍ജി വര്‍ഗീസ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയായും എത്തിയപ്പോള്‍ വെറും 28 ല്‍ അധികം അംഗ സംഘടനകള്‍ ഉണ്ടായിരുന്ന നമ്മുടെ സംഘടനെയെ 80 തില്‍ അധികം അംഗ സംഘടനകള്‍ ആക്കി മാറ്റുവാന്‍ കഴിഞ്ഞതായും സുനില്‍ വ്യക്തമാക്കി . പേപ്പര്‍ സംഘനകളെ മാത്രം താലോലിച്ചു അതാണ് സംഘടനാ പ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്നവര്‍ വളരെ അധികം ഉള്ളപ്പോഴാണ് പ്രവര്‍ത്തിക്കുന്ന സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി ഇത്രയും മെമ്പര്‍ഷിപ്പ് കൂട്ടുവാന്‍ സാധിച്ചത് ഞങ്ങളുടെ പ്രവര്‍ത്തന മികവാണ് എന്ന് എടുത്ത് പറയാം.

ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാനും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുവാനും ഞാന്‍ ശ്രമിക്കാറുണ്ട് . ആ ഉത്തരവാദിത്വങ്ങള്‍ നൂറു ശതമാനവും നിര്‍വഹിച്ചെങ്കില്‍ മാത്രമേ വേറെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയുള്ളു എന്നാണ് ശൈലി . സെക്രട്ടറി ആയിരുന്നപ്പോള്‍ പലരും പ്രസിഡന്റ് ആയി മത്സരിക്കാന്‍ ആവശ്യപെട്ടപ്പോളും ആ ആവിശ്യം നിരസിച്ചു. 2022 ലെ കണ്‍വെന്‍ഷന്‍ വിജയമാക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ആ കണ്‍വെന്‍ഷനെ ഫൊക്കാനയുടെ ചരിത്ര കണ്‍വെന്‍ഷന്‍ ആക്കി മാറ്റാന്‍ ജോര്‍ജി -സജിമോന്‍ ടീമിന് കഴിഞ്ഞു എന്നത് ഒരു ചരിത്രം മാത്രമാണ്. അന്ന് ഞാന്‍ മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോയിരുന്നെങ്കില്‍ ആ കണ്‍വെന്‍ഷന്‍ ഇത്ര വിജയം ആവില്ലായിരുന്നു .

ഫൊക്കാനയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചതിലെ അനുഭവജ്ഞാനം, സംഘടനയെ നയിക്കാനുള്ള നേതൃപാടവം,ഫൊക്കാനയില്‍ തന്നെ ഏല്‍പിച്ച സ്ഥാനങ്ങള്‍ ഉത്തരവാദിത്വത്തോട് നിറവേറ്റിയ ട്രാക്ക് റെക്കോര്‍ഡു എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് ആണ് ഞാന്‍ പ്രസിഡന്റ് ആയി മത്സരിക്കുന്നത്. പുതുമകള്‍ കൊണ്ടുവരാനും അത് നടപ്പാക്കാനും ഞാന്‍ എന്നും ശ്രമിക്കറുണ്ട് .

ജനറല്‍ സെക്രട്ടറിയെന്ന നിലയിലും ട്രഷര്‍ എന്ന നിലയിലും ഞാന്‍ നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ കനേഡിയന്‍ സമൂഹം എറ്റെടുത്തിരുന്നു .നിരവധി പദ്ധതികളാണ് ഈ സമയങ്ങളില്‍ ആവിഷ്‌ക്കരിച്ചു നടപ്പില്‍ വരുത്തിയത്. അതില്‍ പ്രധാനപ്പെട്ടത് കോവിഡ് ടാസ്‌ക്ക് ഫോഴ്സ്,ഫൊക്കാന ഹെല്‍ത്ത് കാര്‍ഡ് പദ്ധതി,50 തോട്ടം തൊഴിലാളികള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കിയ ഭവനം പദ്ധതി, പ്രസിഡന്‍ഷ്യല്‍ വോളണ്ടീയര്‍ സര്‍വീസസ് അവാര്‍ഡ് സര്‍ട്ടിഫയിങ്ങ് (പി.വി. എസ്. എ .എസ് ) ഠടഅ സര്‍ട്ടിഫിക്കേഷന്‍ തുണ്ടങ്ങിയവ ചിലത് മാത്രമാണ് .

ഫൊക്കാനയ്ക്ക് പ്രൊഫെഷണലിസത്തിന്റെ രൂപവും ഭാവവും നല്‍കി സംഘടനാ പ്രവര്‍ത്തനം നടത്തി വലിയൊരു മാറ്റത്തിന്റെ ശംഖൊലി നാദമായിരുന്നു ഈ കാലത്തു കണ്ടത്. അസൂയാവഹമായ വളര്‍ച്ചയും പ്രശസ്തിയുമാണ് ഫൊക്കാനയില്‍ പ്രകടനമായത്. ഒരു ഘട്ടത്തില്‍ സമാന്തര സംഘടനകളിലെ നേതാക്കന്മാരെപ്പോലും അമ്പരപ്പിച്ച ഒരു പ്രവര്‍ത്തനമാണ് ഫൊക്കാനയുടെ 20 -22 കാലഘട്ടത്തില്‍ നടന്നത് .ഇന്ന് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ ഉള്ള എല്ലാ സംഘടനകളുമായും സഹകരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് , ഡ്രീം ടീം അധികാരത്തില്‍ വരുകയാണെങ്കില്‍ അംഗ സംഘടനകളോടൊപ്പം സമാന്തര സഘടനകളോട് യോജിക്കാവുന്ന മേഘലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും.

സാമൂഹിക പ്രവര്‍ത്തനത്തിനും സംഘടനാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നവര്‍ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനം സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങള്‍ക്കോ ആലങ്കാരിക പദവികള്‍ക്കോ പബ്ലിസിറ്റിക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവര്‍ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കാതെ അതിലും വലുത് വേണം എന്ന് ചിന്തിച്ചു മറ്റുസ്ഥാനങ്ങള്‍ക്ക് പിന്നാലെ പായുന്നത് കൊച്ചുകുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടി വഴക്ക് കൂട്ടുന്നത് പോലെയാണ് തോന്നുന്നത് .

എടുക്കുന്ന സ്ഥാനങ്ങള്‍ക്കു മാന്യത കല്പിക്കണമെന്നും ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയുടെയും മാത്രമേ ഒരു ചുമതലയില്‍ ഇരിക്കാവൂ എന്നും നിര്‍ബന്ധമുള്ള വ്യക്തിയാണ് ഞാന്‍. ഞാന്‍ ഒരു മാനേജ്മന്റ് വിദഗ്ദ്ധനും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും, മാം ആന്‍ഡ് ഡാഡ് കെയര്‍ ഹോം കെയര്‍ , ന്യൂജേഴ്സിയിലെ ബില്‍ഡറും റിയല്‍ട്ടര്‍ കൂടിയായത് കൊണ്ടായിരിക്കാം ന്യൂസ് 18 നില്‍ സ്ഥിരമായി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാറുണ്ട് .

വരുന്ന ജൂലൈ 19 ന് ഫൊക്കാന കോണ്‍വെന്‍ഷനില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ഡ്രീം ടീം എന്ന ലേബലില്‍ ആണ് , 47 സ്ഥാനാര്‍ഥികള്‍ ഈ ടീമിന്റെ ഭാഗമായി മത്സരിക്കുന്നു . ഈ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആയി ഞാനും, സെക്രട്ടറി ആയി ശ്രീകുമാര്‍ ഉണ്ണിത്താനും ട്രഷര്‍ ആയി ജോയി ചാക്കപ്പനും എന്റെ ടീമും മത്സരിക്കുമ്പോള്‍ നിങ്ങളുടെ വോട്ടുകള്‍ ഞങ്ങളുടെ ടീമിലെ ഓരോരുത്തര്‍ക്കും നല്‍കി വിജയിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു . ഞങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമായ ഒരു പ്രവര്‍ത്തനം ആയിരിക്കും എന്ന് ഞാന്‍ ഉറപ്പു തരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments