Thursday, November 21, 2024

HomeAmericaഅന്യഗ്രഹജീവികളുടെ പേടകം കണ്ടതായി അവകാശപ്പെട്ട് കനേഡിയൻ ദമ്പതികൾ

അന്യഗ്രഹജീവികളുടെ പേടകം കണ്ടതായി അവകാശപ്പെട്ട് കനേഡിയൻ ദമ്പതികൾ

spot_img
spot_img

ഒട്ടാവ: അന്യഗ്രഹജീവികളുടെ പേടകം കണ്ടതായി അവകാശപ്പെട്ട് കനേഡിയൻ ദമ്പതികൾ. മെയ് 14-ന് ജസ്റ്റിൻ സ്റ്റീവൻസണും ഭാര്യ ഡാനിയേൽ സ്റ്റീവൻസണും സെയിന്റ് പീറ്റേഴ്‌സ് ബർഗിലെ ഫോർട്ട് അലക്സാണ്ടറിലൂടെ വാഹനമോടിക്കുമ്പോഴാണ് വിന്നിപെഗ് നദിക്ക് മുകളിലായി പേടകം കണ്ടത്. മഞ്ഞ വെളിച്ചമുള്ള പേടകത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂര്യനെപ്പോലെ ശോഭയുള്ള വസ്തു മേഘത്തിന് പിന്നിൽ അപ്രത്യക്ഷമാകുന്നതിന് മുമ്പ് നദിയുടെ മുകളിലൂടെ പറക്കുന്നത് കണ്ടുവെന്നാണ് അവർ പറയുന്നത്.

ദമ്പതികള്‍ ഈ അനുഭവത്തെ “ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നത് പോലെ” എന്നാണ് വിവരിച്ചത്. തീ പോലെ വളരെ തിളക്കമുള്ള വസ്തുക്കൾ ദൃശ്യമായെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഭൂമിക്കപ്പുറത്തും ജീവനുണ്ടെന്ന് ആ കാഴ്ച ബോധ്യപ്പെടുത്തിയെന്നും അവർ പറയുന്നു.

മനുഷ്യരായി വേഷം മാറി അന്യഗ്രഹജീവികൾ നമുക്കിടയിലുണ്ടെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ഹാർ‌വാഡ് സർവ്വകലാശാല തയ്യാറാക്കിയ ​ഗവേഷണപ്രബന്ധത്തിലായിരുന്നു ഈ പരാമർശമുണ്ടായിരുന്നത്. ഭൂമിയിൽ മാത്രമല്ല ചന്ദ്രനിലും അന്യ​ഗ്രഹജീവികളുണ്ടെന്ന സംശയം പ്രബന്ധത്തിലൂടെ ​ഗവേഷകർ വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments