Saturday, September 7, 2024

HomeAmericaനയാഗ്ര പാന്തേഴ്സിന് പുതുനേതൃത്വം, തോമസ് ലൂക്കോസ് (ലൈജു) ചെയർമാൻ

നയാഗ്ര പാന്തേഴ്സിന് പുതുനേതൃത്വം, തോമസ് ലൂക്കോസ് (ലൈജു) ചെയർമാൻ

spot_img
spot_img

ആസാദ് ജയന്‍

നയാഗ്ര മേഖലയിലെ കലാ കായിക താരങ്ങൾക്കായി രൂപീകൃതമായ നയാഗ്ര പാന്തേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡെന്നി കണ്ണൂക്കാടനാണ് പുതിയ ക്ലബ് പ്രസിഡൻ്റ്. സെക്രട്ടറിയായി നിഖിൽ ജേക്കബ് അബ്രഹാം, വൈസ് പ്രസിഡന്റായി തോമസ് ഫിലിപ്പ്, ട്രഷററായി ബിപിൻ സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നയാഗ്ര ഫാൾസിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലൈജു ലൂക്കോസ് ആണ് പുതിയ ഡയറക്റ്റർ ബോർഡ് ചെയർമാൻ.

ലിറ്റി ലൂക്കോസ് (ജോയിൻ്റ് സെക്രട്ടറി), ജേക്കബ് പച്ചിക്കര (ജോയിൻ്റ് ട്രഷറർ), ജാക്സൺ ജോസ് (പി.ആർ.ഒ), തങ്കച്ചൻ ചാക്കോ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. ഡീന ജോൺ, അഭിജിത്ത് തോമസ് എന്നിവരെ എന്‍റർടൈൻമെൻ്റ് കോ-ഓർഡിനേറ്റേഴ്‌സായും റ്റിനേഷ് ജെറോം, ടെൽബിൻ തോമസ് സ്പോർട്സ് കോ-ഓർഡിനേറ്റേഴ്‌സായും തിരഞ്ഞെടുത്തു. സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, എബ്രഹാം മാത്യു എന്നിവരാണ് സ്ട്രാറ്റജിക് പ്ലാനിങ് കമ്മറ്റി അംഗങ്ങൾ.

യൂത്ത് വിങ് ചുമതല എൽവിൻ ഇടമന വഹിക്കുമ്പോൾ ശ്രുതി തൊടുകയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വിങിന്‍റെ നേതൃത്വം വഹിക്കും. അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിൻ്റോ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങൾ. ഷെജി ജോസഫ്, ആഷ്‌ലി ജോസഫ്, ധനേഷ് ചിദംബരനാഥ്, അനിൽ ചന്ദ്രപ്പള്ളിൽ, എൽഡ്രിഡ് ജോൺ,ലിജോ ജോൺ, അബിൻ മാത്യു, ബിജു ജെയിംസ്, അനീഷ് കുര്യൻ എന്നിവരാണ് മറ്റു ഡയറക്റ്റർ ബോർഡ് അംഗങ്ങൾ.

നാട്ടിലേതിന് സമാനമായി രൂപീകരിച്ച കാനഡയിലെ ആദ്യത്തെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് നയാഗ്ര പാന്തേഴ്സ്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അംഗങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.

നയാഗ്ര മേഖലയിലെ മലയാളികൾക്കും, രണ്ടാം തലമുറ മലയാളികൾക്കും പ്രയോജനം ലഭിക്കുന്ന വിധമാണ് ക്ലബ്ബിന്റെ രൂപകല്പന. വളർന്നു വരുന്ന തലമുറയിലെ കലാ കായിക താരങ്ങളെ അഭിരുചിക്ക് അനുസരിച്ചു പരിശീലിപ്പിക്കുന്നതിനു മുന്തിയ പരിഗണയാണ് ക്ലബ് നൽകുന്നത്. കലാ വാസനകൾ ഉള്ളവരുടെ കലാ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും കായിക രംഗത്ത് താൽപര്യമുള്ളവരെ അതിനു അനുസരിച്ചും പരിശീലിപ്പിക്കും. പാന്തേഴ്സ് ക്ലബിന് കീഴിൽ വിമൻസ് ക്ലബും, കുട്ടികളുടെ പരിശീലനത്തിനായി യൂത്ത് ക്ലബും രൂപീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവർക്ക് അതാതു പ്രായത്തിൽ ഉള്ള ആളുകളുടെ ടീമിൽ കല-കായിക രംഗത്തു പരിശീലനം നൽകുക എന്നതാണ് ഇതുകൊണ്ടു ലക്‌ഷ്യം വയ്ക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments