Saturday, October 26, 2024

HomeAmericaഅഭയാര്‍ഥി ബാലനെ അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്നു; കൊലപാതകത്തിനു കാരണം പോലീസിനു നേര്‍ക്ക് കളിത്തോക്ക് ചൂണ്ടിയത്

അഭയാര്‍ഥി ബാലനെ അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്നു; കൊലപാതകത്തിനു കാരണം പോലീസിനു നേര്‍ക്ക് കളിത്തോക്ക് ചൂണ്ടിയത്

spot_img
spot_img

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ പോലീസിനുനേരെ കളിത്തോക്കു ചൂണ്ടിയ ബാലനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. മ്യാന്‍മാറില്‍ നിന്നുള്ള അഭയാര്‍ഥി ബാലന്‍ പതിമൂന്നു വയസുകാരനായ നയാം എംവേയെയാണ് പോലീസ് പിടികൂടി വെടിവച്ചുകൊന്നു. മാന്‍ഹട്ടിനില്‍നിന്നു 400 കിലോമീറ്റര്‍ അകലെ യൂട്ടക്ക നഗരത്തില്‍ വെള്ളിയാഴ്ചയാണു നടുക്കിയ സംഭവമുണ്ടായത്. പോലീസ് അഭയാര്‍ഥി ബാലനെ വെടിവെച്ചു കൊല്ലുന്ന വീഡിയോ കണ്ടു നിന്ന ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അതിശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പോലീസിന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ച ക്യാമറയിലെ വിഡിയോ അധികൃതര്‍ പുറത്തുവിട്ടു.

മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സംശയം തോന്നിയാണു മ്യാന്‍മറില്‍നിന്നുള്ള അഭയാര്‍ഥികളായ
കരെന്‍ ഗോത്രവിഭാഗത്തിലെ കുട്ടികളെ തടഞ്ഞതെന്നു പോലീസ് പറയുന്നു. പോലീസ് പിടികൂടാന്‍ ശ്രമിച്ചതോടെ കുട്ടികളിലൊരാളായ നയാ എംവേ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
പിന്നാലെ പോലീസും എത്തിയതോടെ നയാ പോലീസിനുനേരെ തോക്കു ചൂണ്ടുന്നതു വിഡിയോയില്‍ കാണാം. എന്നാല്‍ ഇത് കളിത്തോക്കാണെന്നു
പിന്നീടു തെളിഞ്ഞു. കുട്ടിയെ പിടികൂടി നിലത്തുവീഴ്ത്തി കീഴ്പ്പെടുത്താന്‍
ശ്രമിക്കുന്നതിനിടെ ഒരു പൊലീസ് ഓഫിസര്‍ വെടിയുതിര്‍ക്കുകയായിരുന്നു
നെഞ്ചിലാണു വെടിയേറ്റത്.
നയാ എംവേയെ നിലത്തുവീഴ്ത്തിയ ഓഫിസര്‍ അവന്റെ മുഖത്ത് ഇടിക്കുന്നുണ്ട്.
മറ്റു രണ്ടു ഓഫിസര്‍മാര്‍ കൂടി എത്തുന്നതിനിടെ വെടിശബ്ദം ഉയരുന്നതു കേള്‍ക്കാം.
കൊല്ലപ്പെട്ട നയാ എംവേ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.വെടിവച്ച ഓഫിസര്‍ പാട്രിക് ഹസ്‌നെ, ഒപ്പമുണ്ടായിരുന്ന ബ്രിസ് പാറ്റേഴ്‌സന്‍,
ആന്‍ഡ്രൂ ഷിട്രിനീടി എന്നിവര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments