വാഷിങ്ടൻ: ഇന്ത്യൻ വംശജനായ ഇഎൻടി ഡോക്ടർ ബോബി മുക്കമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (എഎംഎ) പ്രസിഡന്റായി ചുമതലയേറ്റു. എഎംഎ പ്രസിഡന്റാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ്. സംഘടനയുടെ സബ്സ്റ്റൻസ് യൂസ്, പെയിൻ കെയർ ടാസ്ക് ഫോഴ്സ് അധ്യക്ഷൻ കൂടിയാണ്.
കഴിഞ്ഞ വർഷം നവംബറിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ബോബി (53) ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആന്ധ്രയിൽനിന്ന് 1970കളിൽ യുഎസിലെ മിഷിഗനിലേക്കു കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകനാണ്.