Saturday, June 14, 2025

HomeAmericaക്നാനായ മലങ്കര കൂട്ടായ്മയൊരുക്കി ബെൻസൻവിൽ ഇടവക

ക്നാനായ മലങ്കര കൂട്ടായ്മയൊരുക്കി ബെൻസൻവിൽ ഇടവക

spot_img
spot_img

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ക്നാനായ മലങ്കര സംഗമം നടന്നു.

ഇടവകയുടെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് ആദ്യമായി എത്തുന്ന കൊച്ചുപിതാവിന് ഇടവക സമൃഹത്തിന്റെ പേരിൽ ക്നാനായ മലങ്കര സമൂഹത്തോട് ചേർന്ന് ഊഷ്മള സ്വീകരണം നൽകി.

തുടർന്ന് മലങ്കര റീത്തിൽ വിശ്വാസ സമൂഹത്തിന് വേണ്ടി വി. ബലിയർപ്പിച്ചു. തുടർന്ന് ഹാളിൽ നടന്ന കലാപരിപാടികൾ അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മലങ്കര സമൂഹത്തിൽപ്പെട്ട എല്ലാവരുടെയും സംഗമം നടത്തപ്പെട്ടു. ക്നാനായമലങ്കര സമൂഹത്തിന് ലഭിച്ച ആദ്യ മെത്രാനോടൊപ്പമുള്ള ആദ്യ കൂട്ടായ്മ ഒരു നവ്യാനുഭവമായി ഏവരും പങ്കുവെച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments