Sunday, September 8, 2024

HomeAmericaമലയാളി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (മീന) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മലയാളി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (മീന) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: മലയാളി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2021 -22 ഭാരവാഹികളെ പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. മീനയുടെ 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി, കോവിഡ് പശ്ചാത്തലത്തില്‍, സൂം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ വെര്‍ച്വല്‍ യോഗം നടത്തിയാണ് സത്യപ്രതിജ്ഞചടങ്ങുകള്‍ നിര്‍വഹിച്ചത് .മുന്‍ പ്രസിഡന്റ് എബ്രഹാം ജോസഫ് പ്രതിജ്ഞവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു .

2021 -22 ഭാരവാഹികളായി സ്റ്റെബി തോമസ് (പ്രസിഡന്റ്), സിനില്‍ ആന്‍ഫിലിപ്പ് (വൈസ്പ്രസിഡണ്ട്)ടോണിജോണ്‍ (സെക്രട്ടറി), ബോബിജേക്കബ് (ട്രഷറര്‍), ഫിലിപ്പ് മാത്യു (പി. ആര്‍.ഒ.), സാബു തോമസ് (മെന്‍റ്റര്‍), ലാലുതാച്ചറ്റ്, തോമസ്പുല്ലുകാട്, വിനോദ്‌നീലകണ്ഠന്‍, മാത്യുദാനിയേല്‍,, അലക്‌സ് എബ്രഹാം, ജയിംസ് മണിമല (ബോര്‍ഡ്അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

1991 മുതല്‍ ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന മീന, വടക്കേ അമേരിക്കയിലുള്ള മലയാളി എഞ്ചിനീയര്‍മാര്‍ക്ക് ഒരുമിച്ചുകൂടുവാനും തങ്ങളുടെ പ്രൊഫെഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹികതലങ്ങളില്‍ സഹായിക്കുന്നതിനും വേദി ഒരുക്കുന്നു. മുപ്പതാം വാര്‍ഷികംആഘോഷിക്കുന്ന ഈവര്‍ഷം വിവിധ പരിപാടികള്‍ നടത്തുവാന്‍ പദ്ധതിയുണ്ട്.

കൂടുതല്‍വിവരങ്ങള്‍ക്ക്: സ്‌റ്റെബി തോമസ് (630 863 4986), ഫിലിപ്പ് മാത്യു (224 637 0068)
https://meanausa.org/

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments