ജോര്‍ജ് കറുത്തേടത്ത്
ഹൂസ്റ്റണ്‍: കോതമംഗലത്തുനിന്നും ടെക്‌സസ്, ഹൂസ്റ്റണ്‍ പ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോതമംഗലത്തിന്റെ (FOK) ആഭിമുഖ്യത്തില്‍ ജൂലൈ 31-ന് ശനിയാഴ്ച ഓണാഘോഷം നടത്തപ്പെടുന്നു.
ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലുള്ള ഡസ്റ്റ്‌നി ഇവന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 10 മണി മുതല്‍ വിവിധങ്ങളായ കലാ കായിക പ്രോഗ്രാമുകളോടെ നടത്തപ്പെടുന്ന ഓണാഘോഷത്തിന് മാറ്റുകൂട്ടുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതാണ്.
ലോകത്തെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയുടെ അതിപ്രസരത്തില്‍ നീണ്ട ഒരുവര്‍ഷങ്ങള്‍ക്കുശേഷം ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ 12 വയസ്സിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ മലയാളികളും പ്രതിരോധ സ്വീകരിച്ചുകഴിഞ്ഞുവെന്ന സന്തോഷവും ഈവര്‍ഷത്തെ ഓണാഘോഷത്തിന് ആവേശം പകരുന്നു.
പൊതുജനാരോഗ്യരംഗത്തും കൂടുതല്‍ ശ്രദ്ധചെലുത്തുകയെന്ന ലക്ഷ്യത്തോടെ ഇതിനോടനുബന്ധിച്ചുതന്നെ ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡി ആന്റേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണുമായി സഹകരിച്ച് ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. രക്തം നല്‍കി ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ പേരുകള്‍ മുന്‍കൂട്ടി ഭാരവാഹികളെ അറിയിക്കേണ്ടതാണ്. ഓണസദ്യ ഗസ്റ്റ് പാസിനും നേരത്തെതന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Biju Muchal Kuriakose (Ph: 267 4085 430).