Sunday, September 8, 2024

HomeAmericaഅല സ്‌കോളര്‍ഷിപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

അല സ്‌കോളര്‍ഷിപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

spot_img
spot_img

ഷിബു ഗോപാലകൃഷ്ണന്‍

വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അലയുടെ (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) സ്‌കോളര്‍ഷിപ്പ് പദ്ധതി ജൂലായ് പത്തിനു ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. അലയുടെ പ്രസിഡന്റ് ഷിജി അലക്‌സ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥി ആയിരിക്കും.

കുടുംബശ്രീ സിഒഒ സജിത്ത് സുകുമാരന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മായില്‍, സാമൂഹ്യ പ്രവര്‍ത്തക ഉഷ പുനത്തില്‍, ഡോ: നിതീഷ് കുമാര്‍ കെ പി എന്നിവര്‍ സംസാരിക്കും. ഓണ്‍ലൈന്‍ വഴി നടക്കുന്ന ചടങ്ങില്‍ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അനിലാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കും.

ബിന്ദു രവികുമാര്‍, ലക്ഷ്മി ബസു എന്നിവര്‍ നയിക്കുന്ന ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും. തുടര്‍ന്നു നഞ്ചിയമ്മയും വിനു കിടച്ചുളനും അവതരിപ്പിക്കുന്ന നാടന്‍സംഗീത പരിപാടി അരങ്ങേറും.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ള ബിരുദ കോഴ്‌സുകള്‍ക്കു പ്രവേശനം നേടിയ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള നൂറു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല സ്‌കോളര്‍ഷിപ് ആവിഷ്കരിച്ചിരിക്കുന്നത്. കോഴ്‌സ് കഴിയുന്നതു വരെ എല്ലാമാസവും ആയിരത്തിയഞ്ഞുറ് രൂപ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ഡെപോസിറ്റ് ചെയ്യും വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മെന്റര്‍ഷിപ്പും പദ്ധതിയുടെ ഭാഗമാണ്.

അല കെയറിനും അല അക്കാദമിക്കും ശേഷം ഈ വര്‍ഷം നടപ്പിലാക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് അല സ്‌കോളര്‍ഷിപ്പ്. കൂടുതല്‍ വിവരങ്ങള്‍ അലയുടെ വെബ്‌സൈറ്റില്‍ (https://artloversofamerica.org/scholarshipDonation) ലഭ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments