ആന്റോ കവലയ്ക്കല്‍
ചിക്കാഗോ: എല്‍മെസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന വന്ദ്യ. രാജൂഡാനിയേല്‍ കോര്‍ എപ്പിസ്ക്കോപ്പായ്ക്ക് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹാം ജോസഫ് അച്ഛന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രാജൂഡാനിയേല്‍ അച്ഛന്‍ ചിക്കാഗോ സമൂഹത്തിന് നല്‍കിയ സംഭാവനകളെപ്പറ്റി കൗണ്‍സില്‍ അംഗങ്ങള്‍ സംസാരിക്കുകയുണ്ടായി.
സൗത്ത് വെസ്റ്റ് ഡയോസിസ് അമേരിക്കയുടെ കൗണ്‍സില്‍ അംഗം, മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്റ്റിയന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് എന്നീ നിലകളഇല്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി പ്രാസംഗീകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജു ഡാനിയേല്‍ അച്ഛന്‍ നേതൃത്വം നല്‍കിയിരുന്നു.
ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസിഡന്റ് ഹാം ജോസഫ് അച്ചന്‍, റവ.ബാനു ശാമുവേല്‍, റവ.മാത്യൂ പി. ഇടിക്കുള, ഫാ. തോമസ് കടുകപ്പള്ളി, ഫാ. ബാബു മടത്തിപറമ്പില്‍, ഫാ.തോമസ് മുളവിനാല്‍, ജോര്‍ജ് പണിക്കര്‍, ആന്റോ കവലയ്ക്കല്‍, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അച്ചന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചവരില്‍ ഉള്‍പ്പെടുന്നു.