സജി പുല്ലാട്
ഹ്യൂസ്റ്റണ്‍: സെന്‍റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹ്യൂസ്റ്റണ്‍ പാരിഷ് വികാരിയായി നിയമിതനായ റവ.ഡോ. ജോബി മാത്യുവിന് സ്വീകരണം നല്‍കി.
ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. തോമസ് എബ്രഹാമാണ് 2021 മാര്‍ച്ച് 21ന് ഇദ്ദേഹത്തിന് നിയമനം നല്‍കിയത്.
1996ല്‍ മധ്യപ്രദേശില്‍ മിഷനറിയായി പ്രവര്‍ത്തനം തുടങ്ങിയ റവ. ജോബി 2014 ല്‍ പി.എച്ച്.ഡി കരസ്ഥമാക്കി. 2014 മുതല്‍ നാളിതുവരെ ഇന്ത്യയില്‍ തന്നെയായിരുന്നു റവ. ജോബി മാത്യുവിന്റെ മിഷ്യന്‍ പ്രവര്‍ത്തനം.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ് റവ. ഡോ.ജോബി മാത്യു.
ഭാര്യ. അഞ്ജു ചുണ്ടാട്ട്, മക്കള്‍. എമി, അക്‌സ, അബിയ.
ഹ്യൂസ്റ്റണ്‍ ഇന്‍റര്‍ കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ വൈസ് പ്രസിഡണ്ടും, കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.