Wednesday, January 15, 2025

HomeAmericaകേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ വെര്‍ച്വല്‍ സംവാദം ജൂലൈ 30ന്

കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ വെര്‍ച്വല്‍ സംവാദം ജൂലൈ 30ന്

spot_img
spot_img

എ.സി. ജോര്‍ജ്ജ്

ഹൂസ്റ്റണ്‍: കേരളത്തില്‍ വന്നു മുതല്‍ മുടക്കാനും വ്യവസായ വ്യാപാര സംരംഭങ്ങള്‍ തുടങ്ങാനുമുള്ള ആഹ്വാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട ്. പക്ഷെ ആ അഭ്യര്‍ത്ഥനകള്‍ മാനിച്ച് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ തദ്ദേശികളും പ്രവാസികളും പലപ്പോഴും അവിടത്തെ പല രാഷ്ട്രീയ നേതാക്കളില്‍ നിന്നും, ജന പ്രതിനിധികളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും വളരെ കൈപ്പേറിയതും അന്യായവുമായ പ്രതിബന്ധങ്ങളാണ് കൂടുതായി നേരിടേണ്ടി വരുന്നത്.

അവിടെ മുതല്‍ മുടക്കി വിജയിച്ചവര്‍ തുലോം പരിമിതമാണ്. പരമാര്‍ത്ഥങ്ങള്‍ വെളിപ്പടുത്തുമ്പോള്‍ അതു കേരളത്തിനോ ദേശത്തിനോ വിരുദ്ധമാണെന്നു വ്യാഖ്യാനിക്കപ്പെടരുത്. നാടിനും നാട്ടാര്‍ക്കും തൊഴില്‍പരമായും സാമ്പത്തീകമായും മറ്റും വളരെ അധികം നേട്ടങ്ങളുണ്ട ാകുന്ന പദ്ധതികളുമായി മുന്നോട്ടു വരുന്ന പ്രവാസികള്‍ തദ്ദേശീയരോടൊപ്പം അല്ലെങ്കില്‍ അവര്‍ക്കു നൂറു നൂറു വിലങ്ങു തടികളിടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രവര്‍ത്തകരേക്കാള്‍ ദേശത്തെ സ്‌നേഹിക്കുന്നവരാണ്.

പ്രവാസികളുടെ സംഭാവനകളാണ് കേരളത്തിന്റെ സമ്പത്തിന്റെ നട്ടെല്ല് എന്നതും മറക്കരുത്. പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുവകകള്‍ക്കും ന്യായമായ സംരക്ഷണം കിട്ടുന്നില്ല.

പ്രവാസികള്‍ പ്രത്യേകമായി കബളിക്കപ്പെടാറില്ലെ? പീഡനങ്ങള്‍ ഏറ്റു വാങ്ങാറില്ലെ? അവരുടെ നാട്ടിലുള്ള സ്വത്തു വകകള്‍ ന്യായമായി ക്രയവിക്രയങ്ങള്‍ നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥകള്‍ ധാരാളമില്ലെ? അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സു തുറക്കുന്നു. സംരംഭകരെ അന്യായമായി നിയമകുരുക്കിലാക്കുന്നു, വേട്ടയാടുന്നു. പാരവക്കുന്നു. റെയിഡു ചെയ്യുന്നു.

ഈയിടെ നടമാടുന്ന കിറ്റക്‌സ് കമ്പനി വിവാദവും ഒരുദാഹരണമായി കാണിക്കാവുന്നതാണ്. ഇത്തരത്തില്‍ വെളിച്ചത്തുപോലും വരാത്ത ധാരാളം സംഭവങ്ങള്‍ ഇന്ത്യയില്‍ കേരളത്തില്‍ പ്രത്യേകിച്ചും നടമാടുന്നു.

രാഷ്ട്രീയ, ഉദ്യോഗസ്ഥ, അഴിമതി മറ്റു മാനസിക പീഡനങ്ങള്‍ക്കും ഇരയായ പ്രവാസികള്‍ക്കും, സ്വദേശികള്‍ക്കും ആര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുത്ത് പ്രതികരിക്കാം. അതിനെതിരെ പരിഹാരങ്ങള്‍ നിര്‍ദേശിക്കാം. കക്ഷിഭേദമെന്യേ നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.

എന്നാല്‍ എല്ലാവര്‍ക്കും തുല്യസമയവും പരിഗണനയുമാണിവിടെ സംവാദത്തില്‍ നല്‍കുന്നത്. കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എയില്‍ പ്രത്യേകം ഭാരവാഹികളില്ലാ. പ്രവര്‍ത്തക വാളണ്ടിയേഴ്‌സ് മാത്രം. ഓരോ ഭാരവാഹികളുടെയും അന്യോന്യമുള്ള അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള നീണ്ട പരിചയപെടുത്തലുകളോ പ്രഭാഷണങ്ങളോ ഇവിടെ ഉണ്ട ാകുകയില്ല. ആര്‍ക്കും ഈനിരീക്ഷണ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും, സാമുഹ്യ സാംസ്ക്കാരിക സംഘടനകളുടെയും ലോക്കല്‍, ഓവര്‍സീസ് അമേരിക്കന്‍ പ്രതിനിധികളുമായി കേരളാ ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ പ്രസ് റിലീസ് പ്രത്യേക ക്ഷണമായി കണക്കാക്കി എല്ലാവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഈ നിരീക്ഷണ-വിശകലന വെര്‍ച്വല്‍ ഓപ്പണ്‍ ഫോറത്തിന്റെ പ്രത്യേകത ഇതിലെ ജനകീയതയും എല്ലാവര്‍ക്കും തുല്യസമയവും പരിഗണനയും അവസരവുമാണ്. നാലൊആറൊ, വ്യക്തികള്‍ പാനലിസ്റ്റുകളായി അവര്‍ മാത്രം തുടര്‍ച്ചയായി അങ്ങു സംസാരിച്ചു പോകയല്ല ഇവിടെ ചെയ്യുന്നത്.

കക്ഷിഭേദമെന്യേ തികച്ചും നിഷ്പക്ഷതയും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ നിരീക്ഷണ സംവാദ പ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ വിനീത നിര്‍ദ്ദേങ്ങളും അഭ്യര്‍ത്ഥനകളും ദയവായി കര്‍ശനമായി പാലിക്കേണ്ട താണെന്നു മാത്രം.

ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂ ട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ട ായിരിക്കുന്നതാണ്.

ജുലൈ 30, വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്.

കേരളത്തില്‍ നിന്നും യോഗത്തില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ജുലൈ 31 ശനിയാഴ്ച രാവിലെ 5.30 മുതല്‍ “സും’ മീറ്റിംഗില്‍ കയറാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് കൂവള്ളൂര്‍ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522, ജോര്‍ജ് പാടിയേടം : 914-419-2395

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

Date & Time: July 30, Friday 8 PM (Eastern Time – New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments