Sunday, December 22, 2024

HomeAmericaഡാളസില്‍ ജോബി അച്ചന് സമുചിത യാത്രയയപ്പു നല്‍കി

ഡാളസില്‍ ജോബി അച്ചന് സമുചിത യാത്രയയപ്പു നല്‍കി

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ് , ചിക്കാഗൊ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന പ്ലാനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ ഫാ. തോമസ്സ് മാത്യൂവിനു (ജോബി അച്ചന്‍) ഞായറാഴച്ച വി: കുര്‍ബ്ബാനകുശേഷം പള്ളി അങ്കണത്തില്‍ കൂടിയ സമ്മേളനത്തില്‍ സമുചിതമായ യാത്രയയപ്പു നല്‍കി.

സമ്മേളനത്തില്‍ വിവിധ ആദ്ധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ചും അച്ചനെ അനുമോദിച്ചും റവ ഫാ ബിനു മാത്യു (മുന്‍ വികാരി) തോമസ്സ് രാജന്‍ (സെക്രട്ടറി),മൈക്കാ റോയി (ശുശ്രൂഷകന്‍) അജയ് ജോ ( എം ജി ഒ സി എസ് എം) ജോര്‍ജ്ജ് സാമുവേല്‍, മാനസി റോയി (സണ്‍ ഡേസ്കൂള്‍) മെറി മാത്യു (ക്വയര്‍& ഓ സി വൈ എം) അനു രാജന്‍ (എം എം വി എസ് സെക്രട്ടറി), സൂസന്‍ ചുമ്മാര്‍ (എം എം വി എസ്) ഈതന്‍ മാത്യു , റോബിന്‍ കുര്യന്‍,അലക്‌സ് അലക്‌സാണ്ടര്‍ (കെ ഇ സി എഫ്) ഡീക്കന്‍ ജിതിന്‍ സഖറിയാസ്, മോളി ജോര്‍ജ്ജ്, സിബി ജോ, പോള്‍ ജി ര്‍ഗ്ഗീസ്, എന്നിവര്‍ സംസാരിച്ചു.

ഇടവകയുടെ ഉപഹാരമായി ട്രസ്റ്റി ക്യാഷും , സെക്രട്ടറി പ്ലാക്കും സമ്മാനിച്ചു.കഴിഞ്ഞ മൂന്നു വര്‍ഷകാലം അച്ചന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഇടവകക്കുണ്ടായ ആത്മീയ ഭൗതീക വളര്‍ച്ചയെകുറിച്ച് സെക്രട്ടറി തോമസ് രാജന്‍ അനുസ്മരിച്ചു. എം എം വി എസിന്റെ വകയായി കൊച്ചമ്മക്കു ഉപഹാരം സമ്മാനിച്ചു. അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവകയ്ക്ക് എല്ലാഭാവുകങ്ങളും നേര്‍ന്നു.ക്രിസ്റ്റെന്‍ മാത്യു എം സി ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments