Saturday, September 7, 2024

HomeAmericaമിസ് കോസ്മോസ് ഇന്റർനാഷണൽ മത്സരത്തിൽ ഗായത്രി ശ്രീലത ഇന്ത്യയെ പ്രതിനിധീകരിക്കും

മിസ് കോസ്മോസ് ഇന്റർനാഷണൽ മത്സരത്തിൽ ഗായത്രി ശ്രീലത ഇന്ത്യയെ പ്രതിനിധീകരിക്കും

spot_img
spot_img

സോണി കണ്ണോട്ടുതറ

അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലെ ഒർലാണ്ടോയിൽ ജൂലൈ 4 മുതൽ 9 വരെ നടക്കുന്ന Miss Cosmos International മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ ഗായത്രി ശ്രീലത പങ്കെടുക്കും. കഴിഞ്ഞ ആഗസ്റ്റിൽ മുംബയിൽ നടന്ന മത്സരത്തിൽ ഗായത്രിയെ Miss Cosmos India ആയി തിരഞ്ഞെടുത്തിരുന്നു. പ്രാരംഭ റൗണ്ടിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത ആയിരത്തിലധികം പെൺകുട്ടികളിൽ നിന്നും ഫൈനലിലെത്തിയ 150 ലധികം മത്സരാർഥികളിൽ നിന്നുമാണ് Miss Cosmos India കിരീടം ചൂടി ഗായത്രി അന്തർദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. The International Glamour Projects (TIGP) എന്ന സംഘടന ആണ് കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യയിലെ പ്രാഥമിക മത്സരങ്ങൾ സംഘടിപ്പിച്ചത്.

പ്രശസ്ത ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റലി നേതൃത്വം നൽകിയ പാനൽ ആണ് വിധി നിർണയിച്ചത്. എൻജിനീയറിങ് ബിരുദധാരിയായ ഗായത്രി, ടാറ്റ മോട്ടോഴ്സിൽ സീനിയർ മാനേജർ ആയി ജോലി നോക്കുന്നു. നല്ല ഒരു നർത്തകിയും കഥകളി കലാകാരിയുമായ ഗായത്രി ഇന്ത്യയിലും വിദേശത്തും വിവിധ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത ആൽബങ്ങളിലും ഏതാനും ഷോർട്ട് ഫിലിമുകളിലും ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്. ദുബായിൽ എഞ്ചിനീയർ ആയ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീലതയുടെയും മകളാണ്. ഏക സഹോദരൻ ഗോപികൃഷ്ണൻ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

1951 മുതൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന Miss Cosmos International മത്സരത്തിൽ ഇത്തവണ ലോകരാജ്യങ്ങളെയും വിവിധ അമേരിക്കൻ സ്റ്റേറ്റുകളെയും പ്രതിനിധീകരിച്ചു നൂറിലധകം മത്സാരാർത്ഥികൾ പങ്കെടുക്കും.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അംഗീകാരമുള്ള Crown Garlands LLC എന്ന സംഘടന ആണ് വർഷങ്ങളായി ഈ മത്സരം സംഘടിപ്പിച്ചു വരുന്നത് . ജൂലൈ 4 മുതൽ ഒർലാണ്ടോയിലെ ഓംനി റിസോർട് വേദികളിൽ നടക്കുന്ന പ്രാരംഭ റൗണ്ടുകൾക്കു ശേഷം ജുലൈ 8 നു അമേരിക്കൻ സമയം 3 മണി മുതൽ ഈ വർഷത്തെ Miss Cosmos International ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ ആരംഭിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments