Thursday, October 17, 2024

HomeAmericaകേരളത്തില്‍ അന്ധവിശ്വാസവും വിവാദവും തഴച്ചു വളരുന്നു: ഡോ. ജോണ് ബ്രിട്ടാസ് എം.പി

കേരളത്തില്‍ അന്ധവിശ്വാസവും വിവാദവും തഴച്ചു വളരുന്നു: ഡോ. ജോണ് ബ്രിട്ടാസ് എം.പി

spot_img
spot_img

ത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും വിവാദങ്ങളും വികസന വിരുദ്ധതയുമെല്ലാം പരാമര്‍ശ വിഷയമായി.

കേരളാ സെന്ററിന്റെ പ്രത്യേകത എന്ന് പറയുന്നത് സൗഹൃദത്തിന്റെ ഒരു അന്തരീക്ഷമാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സാഹോദര്യത്തിന്റെ വേദി-ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും രഷ്ട്രീയമുണ്ട്. രാഷ്ട്രീയം നിഷിദ്ധമായ കാര്യമല്ല. ഇന്ന് പലപ്പോഴും ഒരു പക്ഷെ മെയിന്‍സ്ട്രീം മീഡിയയുടെ ഒരു റിപ്പോട്ടിങ് രീതി വച്ച് കൊള്ളാവുന്ന കുടുംബത്തിലെ ആള്‍ക്കാര്‍ മാറി നില്‍ക്കേണ്ട ഒരു മേഖലയാണ് രാഷ്ട്രീയം എന്നുള്ള ധാരണ ശക്തിപ്പെടുന്നുണ്ട്.

പക്ഷെ അവരാണ് നിങ്ങളെ ഭരിക്കാന്‍ പോകുന്നത്. ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവരാണ് ഭരിക്കാന്‍ പോകുന്നത്. ഏറ്റവും മികച്ചവര്‍ രാഷ്ട്രീയത്തിലേക്ക് വന്നാലേ നമ്മുടെ രാജ്യം നന്നാകൂ. നമ്മുടെ മിഡില്‍ ക്ലാസ് ചില വിഭാഗം രാഷ്ട്രീയത്തോട് കാണിക്കുന്ന വൈമുഖ്യം അവരെ തന്നെ പ്രതിസന്ധിയില്‍ ആക്കുമെന്ന കാര്യം അവര്‍ മനസിലാക്കുന്നില്ല. ഇത് ലോകത്തിന്റെ പല ഭാഗത്തും സംഭവിച്ചിട്ടുള്ള ഒരു കാര്യമാണ്.

നല്ല ആളുകള്‍ വന്നില്ലെങ്കില്‍ ആ ഒഴിവിലേക്ക് സാമൂഹിക വിരുദ്ധര്‍ പ്രവേശിച്ചു കളയും. അപ്പോള്‍ നമ്മുടെ മീഡിയ ചെയ്യുന്നത് എന്താണ്..? അപകടകരമായ ഒരു വഴിയിലൂടെ നമ്മളെ നയിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തിലേക്കുള്ള ആള്‍ക്കാരുടെ പ്രവേശനം കുറേക്കൂടി എളുപ്പമാക്കുകയാണ് വേണ്ടത്.

ഈ വേദിയില്‍ ഒരു കക്ഷി രാഷ്ട്രീയത്തിന്റെ കളത്തില്‍ നിന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല പൊതുവായി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇപ്പോള്‍ കേരളം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധിയെ എംപിയോ ആണെന്നുള്ളത് കൊണ്ടല്ല ഈ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അനിയന്‍ ജോര്‍ജിന്റെ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ അന്ന് യു ഡി എഫ് ആയിരുന്നു ഭരണത്തില്‍. അന്ന് മിനിസ്റ്റേഴ്സ് ഒക്കെ വേദിയില്‍ ഉണ്ടായിരുന്നു . കേരളത്തില്‍ എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ചില കാര്യങ്ങളില്‍ നമുക്ക് ആശങ്കയുണ്ട് , ഒന്ന് , കേരളത്തിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍; രണ്ടു കേരളത്തിന്റെ പൊട്ടന്‍ഷ്യല്‍.

നിങ്ങള്‍ ഇവിടെ താമസിക്കുന്നു പക്ഷെ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലാണ് ജീവിക്കുന്നത്. നിങ്ങളുടെ മനസ് കേരളത്തിലാണ്. കഴിഞ്ഞ ലോക കേരളസഭയുടെ സമയത്ത് ഞാന്‍ ഒരു നിര്‍ദേശം വച്ചു കേരളത്തിന് എന്ത് കൊണ്ട് ഒരു എഡ്യൂക്കേഷന്‍ ഹബ് ആയിക്കൂടാ..? കേരളത്തില്‍ കേംബ്രിഡ്ജും ഓക്‌സ്‌ഫോഡും പോലെയുള്ള ഒരു യൂണിവേഴ്സിറ്റി കൊണ്ടു വരുന്നതിന് ഒരു തടസ്സവും ഇല്ല. നമ്മുടെ കുട്ടികള്‍ അവിടുന്ന് ഇവിടെ വന്നു പഠിക്കുന്നതിന് പകരം നിങ്ങടെ കുട്ടികള്‍ അവിടെ വന്നു പഠിക്കട്ടെ.

ഇവിടെയുള്ള നല്ല ഫാക്കല്‍റ്റികളെ നമുക്ക് അങ്ങോട്ട് ക്ഷണിക്കാം. ഏറ്റവും അസാധ്യമായ കാര്യങ്ങള്‍ നടക്കുന്നത് നമ്മള്‍ പലപ്പോഴും കാണാറുണ്ട് . ഒരു മുപ്പത് മുപ്പത്തഞ്ച് കൊല്ലം മുന്‍പ് ഇങ്ങനെയൊരു സെല്‍ഫോണ്‍ ഉണ്ടാകുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ..? ഇന്ന് ഹൃദയം നഷ്ടപ്പെട്ടാലും സെല്‍ഫോണ്‍ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തിലാണ് പലരും ഇരിക്കുന്നത്.

അമേരിക്കയില്‍ തന്നെ ഹൈ സ്റ്റാന്‌ഡേഡ് ആയിട്ടുള്ള സ്വകാര്യ യൂണിവേഴ്സിറ്റി ഒക്കെയുള്ളത് പോലെ കേരളത്തിന് വേണമെങ്കില്‍ ആ നിലവാരത്തിലേക്ക് മാറാന്‍ കഴിയും. 20 വര്‍ഷം ഒരു രാഷ്ട്രീയ പ്രോജക്ടിന് വേണ്ടി കാത്തു കിടന്ന ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു സര്‍വകക്ഷി നിവേദക സംഘം കണ്ടു ഒരു നിവേദനം സമര്‍പ്പിച്ചപ്പോഴാണ് മുന്‍ പ്രധാനമന്തി മന്‍മോഹന്‍ സിംഗ് ആദ്യമായും അവസാനമായിട്ടും ചിരിച്ചത്. ഞങ്ങള്‍ക്ക് റോഡ് വേണ്ട എന്നു പറഞ്ഞു ഇടത്പക്ഷത്തയെയും വലത് പക്ഷത്തെയും നേതാക്കള്‍ നിവേദനം കൊടുത്തപ്പോള്‍. വലിയ വിദ്യാഭ്യാസം ഇല്ലാത്തെ സംസ്ഥാനങ്ങളിലെ നേതാക്കന്മാര്‍ റോഡിനു നിവേദനം കൊടുക്കുമ്പോള്‍ നമ്മള്‍ പറഞ്ഞു നമുക്ക് റോഡ് വേണ്ട.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് ഒരു മീറ്റിങ് വച്ചപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ കേരത്തിന്റെ ഇന്‍ഫ്രാസ്റ്റേക്ച്ചറിനായി എന്ത് തീരുമാനങ്ങള്‍ എടുത്താലും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനം പിന്തുണക്കും. എന്താ കേരളത്തിലെ സംഭവം..? ഒരു റോഡ് പണി നടക്കുമ്പോഴേക്കും ഒരു പത്തുപേര് വന്നു മുദ്രാവാക്യം വിളിക്കും. ബഹളം വെക്കും. അപ്പോഴേക്കും ടെലിവിഷന്‍ ചാനലുകള്‍ പോയി റിപ്പോര്‍ട്ട് ചെയ്തു വലിയ പ്രക്ഷോഭം ആക്കും. അതോടെ അത് നില്‍ക്കും.

നിങ്ങളുടെ ഒക്കെ ഏറ്റവും വലിയ പരാതി എന്താണ് ബെന്‍സ് ഒക്കെ വാങ്ങി എത്തും. പക്ഷെ അത് ഓടിക്കാനുള്ള വഴിയില്ല. 2002 ല്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയില്‍ എത്താന്‍ മൂന്നരമണിക്കൂര്‍ എടുത്തപ്പോള്‍ ഇന്ന് ആറര മണിക്കൂര്‍ കൊണ്ടും എത്താന്‍ പറ്റില്ല. കാരണം എല്ലാവരും കാറിലാണ് . ഇതേ പോക്കാണ് നമ്മള്‍ പോയിരുന്നതെങ്കില്‍ പത്തു മണിക്കൂര്‍ എടുത്തേനേ. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങള് നമ്മുക്ക് തേടേണ്ടണ്ടതുണ്ട്.

വീതികൂടിയ ദേശിയ പാത പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വലിയ മാറ്റമാണതു അടുത്ത കാലത്ത് കേരളം സന്ദര്‍ശിച്ചിട്ടുള്ള ആളുകള്‍ക്ക് മനസിലാകും ഒരു നിശബ്ദ വിപ്ലവം നടക്കുന്നുണ്ട്. കാസര്‍കോട് – തിരുവനന്തപുരം 45 മീറ്റര്‍ ഹൈവേ ഉണ്ടാകുന്നുണ്ട്. പുതിയ വിവാദങ്ങള്‍ ഒന്നും ആരും ഉണ്ടാക്കിയില്ലെങ്കില്‍ ഒരു മൂന്നു വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാകും . നടക്കില്ല എന്ന് രണ്ടു പതിറ്റാണ്ട് നമ്മള്‍ കരുതിയ ഒരു പദ്ധതിയാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് .

മൂന്നരക്കോടി മലയാളികള്‍ ഉണ്ട്. ഒരു മലയാളി ഒരു ടൂറിസ്റ്റിനെ കൊണ്ട് വന്നാല്‍ കേരളം ആയിരിക്കും ഇന്ന് ലോകത്തിന്റെ നെറുകയില്‍. ഈ ടെക്നോളജി യുഗത്തില്‍ നിങ്ങള്‍ എവിടെയാണ് എന്നതിന് പ്രാധാന്യമില്ല. കോവിഡ് കാലത്ത് ആളുകള്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യുകയായിരുന്നു. സൂം മീറ്റിംഗില്‍ താഴെ ലുങ്കിയും മുകളില്‍ കോട്ടും ആയിരുന്നു.

ലോക കേരള സഭ പ്രവാസികളുടെ ഒരു അംഗീകാരമാണ്. കേരളത്തിന്റെ വരുമാനത്തില്‍ 35 % പ്രവാസികളുടേതാണ് . എന്നിട്ടും പ്രവാസികള്‍ക്ക് അവിടെ ഒരു ശബ്ദം ഇല്ലെന്ന കുറവ് നികത്താനാണ് ഈ ലോക കേരള സഭ . അതിലും വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റ് 70- 75 വര്ഷമായി. ഇപ്പോഴും അത് വളര്‍ച്ചയില്‍ തന്നെ. അപ്പോള്‍ ലോക കേരള സഭ പോലുള്ള പുതിയ സംവിധാനത്തില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ വഴികള്‍ കണ്ടെത്തണം . ഒന്നോ രണ്ടോ കോടി ആണ് അതിന് വരുന്ന ചിലവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസികള്‍ പങ്കെടുക്കുന്ന പരിപാടിയാണത്.

ഇത്രയൂം സാധ്യതയുള്ള കേരളം മാറാല പിടിച്ചു ഇരിക്കണോ..? ലോകത്തിന്റെ നെറുകയില്‍ സ്ഥാനം പിടിക്കേണ്ട ഒരു സംസ്ഥാനമാണ് കേരളം. കോവിഡ് സമയത്ത് രോഗികളുടെ ഡാറ്റ കേരളത്തില്‍ റെഡി ആയിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞു, യു പിയേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തില്‍ ആണെന്ന്. ഞാന്‍ പറഞ്ഞു അതെ, നമ്മുടെ പക്കല്‍ കൃത്യമായ ഡാറ്റയുണ്ട്. യുപിയിലും ബിഹാറിലും ജനനമരണ നിരക്കിന്റെ കണക്കുകള്‍ വരെ 50 % മാത്രമാണ്. കേരളത്തില്‍ 100 %.

ആലപ്പുഴയില്‍ പ്രൈമറി ഹല്‍ത്ത് സെന്ററില്‍ അപകടത്തില്‍ പെട്ട് ഒരാള്‍ ചികിത്സിക്കാന്‍ വന്നപ്പോള്‍ മുംബൈയിലെ ഹിന്ദുജാ ഹോസ്പിറ്റലില്‍ കിട്ടുന്നതിനേക്കാളും സൗകര്യങ്ങള്‍ പണമില്ലാതെ തന്നെ കൊടുക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്.

അമേരിക്കയിലെ കുട്ടികള്‍ക്കു അങ്ങോട്ട് വരന്‍ പറ്റാത്ത ഒന്നാമത്തെ കാര്യം നല്ല റോഡില്ല. രണ്ടാമത്തെ കാര്യം റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നല്ല റസ്റ്റ് റൂമുകള്‍ ഇല്ല. വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഇല്ല എന്നാണ് ഞാന്‍ പല കുട്ടികളോടും ചോദിക്കുമ്പള്‍ പറയുന്നത്. നമുക്ക് ഈസിയായി പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ലേ ഈ പ്രശ്‌നം. നമ്മുടെ നട്ടും ബോള്‍ട്ടും പോലെയാണ് കേരളത്തിലെ പ്രശ്ങ്ങള്‍. എത്ര ചുറ്റിക വച്ച് അടിച്ചാലും അത് ശരിയാകില്ല. എന്നാല്‍ അതിന്റെ പിരിയില്‍ കറക്ടായി വച്ചാല്‍ അത് ഈസിയാണ്.

എനിക്ക് കേരളത്തെ കുറിച്ച് ഏറ്റവും വലിയ പരാതിയുള്ളത് ഒന്ന് ഞാന്‍ പ്രതിനിധാനം ചെയ്യന്ന മീഡിയയെ കുറിച്ചാണ്. ഒരു സിനിമാ നടന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഓസ്‌കര്‍ കിട്ടാന്‍ ആണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് പുലിറ്റ്‌സര്‍ പ്രൈസ് ആണ്. എന്താണത് അമേരിക്കയിലെ ഒരു രാഷ്ട്രീയക്കാരന്‍ ആയിരുന്ന ജോസഫ് പുലിറ്റ്‌സര്‍ എന്ന ആളുടെ പേരിലുള്ള അവാര്‍ഡാണ് അത്.

ജേണലിസം ആന്‍ഡ് പൊളിറ്റിക്കസ് അത് ഒരുമിച്ചു പോകുന്ന ഒന്നാണ്. സമൂഹത്തിനോടുള്ള കാഴ്ചപ്പാടാണ് അത്. എന്റെ പരാതി ഇതാണ്. ലോകത്തുള്ള അന്ധവിശ്വാസങ്ങള്‍ മുഴുവനും കേരളത്തിലേക്ക് കൊണ്ട് വന്നു. കേരളത്തിലെ ഹൈക്കോടതിക്കു പതിമൂന്നാം നമ്പര്‍ ഇല്ല. കേരളത്തില്‍ ഈ അടുത്ത കാലം വരെ പതിമൂന്നാം നമ്പര്‍ വണ്ടി ഒരു മന്ത്രി ഉപയോഗിക്കില്ലായിരുന്നു. ഇടത് പക്ഷം വന്ന ശേഷമാണ് അതില്‍ മാറ്റം ഉണ്ടായത്.

ഇത്രയും വിദ്യാഭ്യാസം ഉള്ള കേരളത്തില്‍ ഇങ്ങനെ അന്ധവിശ്വാസം പാടുണ്ടോ..? മമ്മൂക്ക ഒരു ദിവസം കൈരളി ടിവിയുടെ മീറ്റിങ് നടക്കുന്ന സമയത്ത് ഒരു ടിഷ്യു പേപ്പറില്‍ ഒരു നുറുങ് കവിതയെഴുതി. പൂച്ച വണ്ടിയിടിച്ചു മരിച്ചു, ഈ പൂച്ചക്ക് ഏത് പൂച്ചയാണ് വിലങ്ങനെ ചാടിയത്..?

ഞന്‍ കേരളത്തില്‍ ഒരു ഡിജിപിയുടെ കൂടെ ഒരു യാത്ര പോയപ്പോള്‍ അദ്ദേഹത്തിന്റെ വണ്ടിയുടെ വിലങ്ങനെ ഒരു പൂച്ച ചാടി. അദ്ദേഹം വണ്ടി നിര്‍ത്തി വണ്ടിക്ക് മുന്നില്‍ മൂന്നു തവണ വലയം വച്ച് കാര്‍ക്കിച്ചു തുപ്പി. എന്നിട്ടാണ് യാത്ര തുടര്‍ന്നത്. ഞാന്‍ ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും. ഇനി നിങ്ങള്‍ എല്ലാവരും ഇത് ചെയ്യാന്‍ തുടങ്ങും.

അന്ധവിശ്വാസത്തിന് ഒരു കുഴപ്പമുണ്ട്. നമ്മള്‍ ചിലപ്പോള്‍ ഇത് എക്‌സ്‌പോസ് ചെയ്യാനാണ് പറയുന്നത് എങ്കിലും ആളുകള്‍ അത് ജീവിതത്തില്‍ പ്രയോഗികമാക്കും. മോഹന്‍ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട് . സംഗീത പരിപാടികളില്‍ മക്കള്‍ പാടുമ്പോള്‍ മാതാപിതാക്കള്‍ അപ്പുറത്ത് ഇരിക്കും അവര്‍ കയ്യില്‍ ഒരു മുട്ട പിടിച്ചിരിക്കും. എവിടെയോ പോയി പൂജിച്ച മുട്ടയാണ്.

അത് തന്റെ കുഞ്ഞു നല്ലവണ്ണം പാടാന്‍ വേണ്ടിയല്ല. തന്റെ കുഞ്ഞിന്റെ എതിരെ പാടുന്നവന്റെ നാവ് പിഴക്കട്ടെ എന്നതിന് വേണ്ടി . നമ്മുടെ നാട്ടില്‍ ചില ആള്‍ക്കാരുടെ കയ്യില്‍ മുഴുവന്‍ മുട്ടകളാണ്. അതില്‍ മിക്കതും തന്റെ അയല്‍വാസികള്‍ക്ക് ദോഷം വരാന്‍ വേണ്ടിയുള്ളതാണ്. അല്ലാതെ സ്വയം നന്മ വരാന്‍ വേണ്ടിയുള്ളതല്ല.

അത് കൊണ്ട് സാമ്പത്തികമായിട്ടും രാഷ്ട്രീയമായിട്ടും പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ സാമൂഹികമായിട്ടും കേരളത്തെ നവീകരിക്കാനുള്ള ഒരു ശ്രമം ഉണ്ടാകണം . അതിന് പ്രവാസികളുടെ സാനിധ്യവും പങ്കും പ്രചോദനവും അനിവാര്യമാണെന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.

ഈ ചടങ്ങിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്ന എന്റെ സ്‌നേഹിതന്‍ ബേബി ഊരാളില്‍, ഇ.എം.എസ് എന്ന് ഞാനും നിങ്ങളും വിളിക്കുന്ന ഇ എം സ്റ്റീഫന്‍ എന്റെ സുഹൃത്ത് ജോസ് കാടാപുറം, എന്റെ സഹോദരീ സഹോദരന്മാരെ -എന്ന് പറഞ്ഞാണ് അദ്ദേഹംപ്രസംഗം തുടങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments