Thursday, October 17, 2024

HomeAmericaപി.സി മാത്യു ഗാര്‍ലാന്‍ഡ് സിറ്റി ബോര്‍ഡ് ആന്‍ഡ് കമ്മീഷനിലേക്ക്

പി.സി മാത്യു ഗാര്‍ലാന്‍ഡ് സിറ്റി ബോര്‍ഡ് ആന്‍ഡ് കമ്മീഷനിലേക്ക്

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ അഡ്മിന്‍ വൈസ് പ്രെസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനും ആയ പി.സി മാത്യുവിനെ ഗാര്‍ലാന്‍ഡ് സിറ്റിയുടെ എന്‍വിയോണ്‍മെന്റ അഡൈ്വസറി ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തതായിമേയര്‍ സ്‌കോട്ട് ലെമേ അറിയിച്ചു. ഡിസ്ട്രിക് ഏഴിനെ പ്രതിനിധാനം ചയ്യുവാന്‍ കൗണ്‍സില്‍മാന്‍ ഡിലന്‍ ഹെഡ്രിക് ആണ് അപ്പോയ്ന്റ്‌മെന്റ് നടത്തിയതു.

സിറ്റിയുടെ എന്‍വിയോണ്‍മെന്റല്‍ നടത്തിപ്പുമായി സിറ്റി കൗണ്‍സിലിന് വേണ്ടതായ ഉപദേശങ്ങള്‍ കൊടുക്കുന്നതോടൊപ്പം പല തീരുമാനങ്ങള്‍ എടുക്കുന്നതിനും ഉപദേശക സമിതി ക്രിയാണ്മകമാണ് എന്ന് പി. സി. പറഞ്ഞു. നിയമനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പി.സി പ്രതികരിച്ചു.

പി.സി മാത്യു കഴിഞ്ഞ സിറ്റി കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്‌റ മുന്നിലേക്ക് നാലു പേര് മത്സരിച്ചതില്‍ രണ്ടാമത് വരികയും ആര്‍ക്കും അമ്പതു ശതമാനം ലഭിക്കാഞ്ഞതിനാല്‍ റണ്‍ ഓഫ് ആയി മാറുകയും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. പി. സി. മാത്യു ഗാര്‍ലാന്‍ഡ് സിറ്റി മാത്രമല്ല ഇന്ത്യന്‍ സമൂഹം സാമൂഹ്യ പ്രതിബദ്ധതയോടെ സിവിക് ആക്ടിവിറ്റികളില്‍ പങ്കെടുക്കേണ്ടത് ആവശ്യമാണ് എന്നും ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അടുത്ത വര്‍ഷം 2023 മെയ് മാസം നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നും പി.സി പറഞ്ഞു. താന്‍ താമസിക്കുന്ന ഷോര്‍സ് ഓഫ് വെല്ലിങ്ടണ്‍ കമ്മ്യൂണിറ്റിയിലും റസ്റ്റിക് ഓക്‌സ് കമ്മ്യൂണിറ്റിയിലും പി.സി മാത്യു തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടി ഹോം ഔനേഴ്സ് അസോസിയേഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ മാറോടു ചേര്‍ത്ത് പിടിക്കുവാന്‍ ആഗ്രഹിക്കുന്ന പി.സി മാത്യു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ഓഗസ്റ്റ് 20 നു ഫ്രിസ്‌കോയില്‍ വച്ച് (ഫ്രിസ്‌കോ റഫ് റൈഡേഴ്സ്ട സ്റ്റേഡിയം) വൈകിട്ട് നാലുമണി മുതല്‍ പത്തുമണി വരെ നടത്തുന്ന 45 മത് ആനന്ദ് ബസാറില്‍ പങ്കെടുക്കണമെന്നും ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ഒപ്പം ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞു.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ 972 999 6877 നമ്പറില്‍ വിളിക്കാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments