സിനലോ: മെക്സിക്കോയുടെ സൈനിക വിമാനം തകര്‍ന്ന് വീണ് 14 പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെക്സിക്കോയുടെ വടക്കന്‍ സംസ്ഥാനമായ സിനലോയിലാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്.
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. വെള്ളിയാഴ്ച സിനലോയില്‍ മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെടുന്ന റാഫേല്‍ കരോ ക്വിന്റേരോയെ നാവിക സേനയാണ് പിടികൂടിയത്. 1985ല്‍ യുഎസിന്റെ ലഹരിവിരുദ്ധ ഏജന്റിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ റാഫേല്‍ കുറ്റവാളിയാണെന്നും സൈന്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
റാഫേലിന്റെ അറസ്റ്റ് സംഭവിച്ച് മണിക്കൂറുകള്‍ക്കകമുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതയേറുകയാണ്. ദുരന്തത്തിന് പിന്നില്‍ മാഫിയ സംഘമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് മെക്സിക്കന്‍ സൈന്യം അറിയിച്ചു.