Wednesday, December 25, 2024

HomeAmericaസാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 15 വയസുകാരന്‍ ബിരുദം നേടി

സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 15 വയസുകാരന്‍ ബിരുദം നേടി

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങി 15 വയസ്സുകാരന്‍. നെഹീമിയ ജൂനില്‍ എന്ന വിദ്യര്‍ഥിയാണ് ആരോഗ്യ ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് നേടിയത്.

ഈ ഓഗസ്റ്റില്‍ ബിരുദദാന ചടങ്ങ് നടക്കും. ഏറ്റവും വെല്ലുവിളി നിറഞ്ഞ വലിയൊരു ദൗത്യമാണ് ഞാനേറ്റെടുത്തത്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു, നെഹീമിയ പറഞ്ഞു.

എട്ടു വയസ്സുള്ളമ്പോഴാണ് കാര്‍ഡിയേളജിസ്റ്റ് ആകാണമെന്ന ആഗ്രഹം നെഹീമിയയ്ക്ക് ഉണ്ടായത്. കാര്‍ഡിയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി എടുക്കാനുള്ള തയാറെടുപ്പിലാണ് ഈ പതിനഞ്ചുകാരന്‍. തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് നെഹീമിയ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments