Monday, December 23, 2024

HomeAmericaവിവാഹ മോചനം സോഷ്യൽ മീഡിയയിൽ പരസ്യമാക്കി;ഭാര്യയെ കൊലപ്പെടുത്തി മുൻ ഭർത്താവിന്റെ ആത്മഹത്യ

വിവാഹ മോചനം സോഷ്യൽ മീഡിയയിൽ പരസ്യമാക്കി;ഭാര്യയെ കൊലപ്പെടുത്തി മുൻ ഭർത്താവിന്റെ ആത്മഹത്യ

spot_img
spot_img

പി പി ചെറിയാൻ

ഷിക്കാഗോ ∙ വിവാഹമോചനത്തെ കുറിച്ചു സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയ ഷിക്കാഗോയിലുള്ള പ്രമുഖ ഫൊട്ടോഗ്രഫർ സാനിയാ ഖാനെ (29) മുൻ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്തു. വിവാഹ ജീവിതത്തിൽ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ടിക്ക്ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചത്.

ജോർജിയയിൽ നിന്നു യാത്ര ചെയ്താണു സാനിയ ഖാനെ വധിക്കാൻ മുൻ ഭർത്താവ് റഹിൽ അഹമ്മദ് (36) ഇവരുടെ അപ്പാർട്ട്മെന്റിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് അപ്പാർട്ട്മെന്റിൽ എത്തിയ അഹമ്മദ് സാനിയയുമായി ഈ വിഷയത്തെ കുറിച്ചു തർക്കിക്കുകയും ഇവർക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. സമീപത്തുള്ള ആരോ ശബ്ദം കേട്ടു വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ അപ്പാർട്ട്മെന്റിൽ നിന്നു വീണ്ടും വെടിയൊച്ച കേട്ടു.

തുറന്നു നോക്കിയപ്പോൾ അഹമ്മദ് വാതിലിനു സമീപവും സാനിയ തലക്കും കഴുത്തിനും വെടിയേറ്റു ബെ‍ഡ് റൂമിലുമായിരുന്നു. സംഭവ സ്ഥലത്തു തന്നെ സാനിയ മരിച്ചിരുന്നു. അഹമ്മദിനെ നോർത്ത് വെസ്റ്റേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2021 ൽ ജൂണിൽ ചാറ്റിനോഗയിൽ നിന്നാണു പ്രഫഷനൽ ഫൊട്ടോഗ്രഫറായ സാനിയ ഷിക്കാഗോയിലേക്കു താമസം മാറ്റിയത്. സാനിയയുടെ സംസ്ക്കാര ചടങ്ങുകൾക്കുള്ള ചിലവിലേക്കു ഗോ ഫണ്ട് മീ പേജ് തുറന്നിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments