Monday, December 23, 2024

HomeAmericaക്‌നാനായ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രൊഫ. ഡോ. ജോസ് ജെയിംസ് എത്തി

ക്‌നാനായ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രൊഫ. ഡോ. ജോസ് ജെയിംസ് എത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്‍ഡ്യാനയിലെ ഇന്‍ഡിയാനപൊലീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 14 മത് നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും മുന്‍ കായികവകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ. ഡോ. ജോസ് ജെയിംസ് എത്തി.

യുഎസ്എയിലും കാനഡയിലും താമസിക്കുന്ന 3000-ലധികം വരുന്ന ക്‌നാനായക്കാരുടെ കൂട്ടായ്മയാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം കണ്‍വെന്‍ഷന്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ജൂലൈ 24 നു കണ്‍വെന്‍ഷന്‍ സമാപിക്കും.

ചിക്കാഗോ, ഫ്ളോറിഡാ, ടൊറോന്റോ എന്നിവദങ്ങളിലെ സന്ദര്‍ശനത്തിനുശേഷം ഓഗസ്റ്റ് 29 നു കേരളത്തിലേക്കു മടങ്ങും. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് അഞ്ചാം തവണയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്നത്. 1998 മുതല്‍ 2004 വരെ എംജി യൂണിവേഴ്‌സിറ്റി രജിസ്ട്രാറായിരുന്ന ഇദ്ദേഹം ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗണ്‍സിലംഗം, സിന്‍ഡിക്കേറ്റ് സെക്രട്ടറി, എംജി യൂണിവേഴ്‌സിറ്റി കോളേജ് ഡവലപ്‌മെന്റ് കൌണ്‍സില്‍ ഡയറക്ടര്‍, റിസര്‍ച്ച് ഗൈഡ്, അഖിലേന്ത്യ യൂണിവേഴ്സിറ്റിയുടെയും യുജിസി യുടെയും വിവിധ കമ്മിറ്റികളില്‍ അംഗം, യു എ ഇ യിലെ റാസല്‍ഖൈമ റോയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡീന്‍, മാലി ദ്വീപിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയര്‍സ് കണ്‍സല്‍ട്ടന്റ്, മാലി ദ്വീപ് ഐലന്‍ഡ് ഡെവലപ്‌മെന്റ് കമ്പനി അക്കാഡമിക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചുട്ടുണ്ട്.

എംജി യൂണിവേഴ്‌സിറ്റി കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തില്‍ അനവധി കായിക മേളകള്‍ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ചീഫ് ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് മാനേജ്മെന്റ് സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്‌നാനായ കാത്തലിക് സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഇദ്ദേഹം നിലവില്‍ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയന്‍ കോളേജ് ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 94471 50789 (വാട്‌സ്ആപ്)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments