ഷാജീ രാമപുരം
ന്യുയോര്‍ക്ക്: ടെക്‌സാസ് സംസ്ഥാനത്തെ ഡാളസ് പട്ടണത്തില്‍ വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികള്‍ക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നല്‍കിയ പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി പനവേലില്‍ കുടുംബാംഗമായ വൈദീക ശ്രേഷ്ഠന്‍ വെരി.റവ.പി.ഒ നൈനാന്റെ (88) നിര്യാണത്തില്‍ എക്ക്യൂമെനിക്കല്‍ ദര്‍ശനവേദി നോര്‍ത്ത് അമേരിക്ക അനുശോചിച്ചു.
സിഎസ്‌ഐ സഭയുടെ മദ്ധ്യകേരള ഭദ്രാസനത്തിലെ വൈദികനും, സഭയുടെ തെലുങ്കാനാ മിഷന്റെ പ്രഥമ മിഷനറിയും ആയ റവ.പി.ഒ നൈനാന്‍ ഡാളസിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പെര്‍ക്കിന്‍സ് തിയോളജിക്കല്‍ സെമിനാരിയില്‍ 1972 മാര്‍ച്ചില്‍ ഉപരിപഠനാര്‍ത്ഥം എത്തിയതാണ്.
ഈ കാലയളവില്‍ മലയാളികളായ വൈദീകര്‍ ആരും ഡാളസില്‍ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പല്‍ ആയ കാന്റര്‍ബറി ഹൗസില്‍ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുര്‍ബാന ശുശ്രുഷയും. മാര്‍ത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്.
എക്ക്യൂമെനിക്കല്‍ ദര്‍ശനങ്ങളുടെ സൂര്യതേജസ്സ് ആയിരുന്ന റവ.പി.ഒ നൈനാന്റെ നിര്യാണംമൂലം എക്ക്യൂമെനിക്കല്‍ ദര്‍ശനങ്ങള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശിയായിരുന്ന ഉത്തമ വൈദീക ശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് എക്ക്യൂമെനിക്കല്‍ ദര്‍ശനവേദി നോര്‍ത്ത് അമേരിക്ക ഡയറക്ടര്‍ ബോര്‍ഡ് അനുസ്മരിച്ചു.