ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഇങ്ങനെ രാശിമാറുമ്പോള്‍ അത് ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാക്കും. ഒരു ഗ്രഹത്തിന്റെ രാശിമാറ്റം 12 ഓളം രാശിക്കാരെ ബാധിക്കാറുണ്ടെന്നാണ് പറയുന്നത്.
ഇനി വരുന്നത് ചൊവ്വയുടെ രാശിമാറ്റമാണ്. ചൊവ്വ സക്രമണം ആരംഭിക്കുന്നതോടെ ആഗസ്റ്റ് പത്താം തീയതി മുതല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ആഗസ്റ്റ് പത്തിന് രാത്രി 9.32 ഓടെയാണ് ചൊവ്വ ഇടവം രാശിയില്‍ സംക്രമിക്കുന്നത്. ഇതുമൂലം പല രാശിക്കാരുടെയും ഭാഗ്യം മാറും. അഞ്ച് രാശിക്കാരുടെ ജീവിതത്തിലാണ് ഈ സക്രമണം മാറ്റം കൊണ്ടുവരുന്നത്. അവ ഇപ്രകാരമാണ്.
ഇടവം (കാര്‍ത്തിക അടുത്ത മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവം രാശിക്കാരില്‍ ചൊവ്വയുടെ സംക്രമണം വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ശുഭകരമായ ഒട്ടേറെ സംഭവങ്ങള്‍ ഈ രാശിക്കാരില്‍ സംഭവിക്കും. ശത്രുക്കളെ കീഴടക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. മുമ്പ് ഏര്‍പ്പെട്ടിരുന്ന തര്‍ക്കങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. ജോലി സംബന്ധമായ ഉയര്‍ച്ചകള്‍ നിങ്ങളെ തേടിയെത്തും.
കര്‍ക്കിടകം (പുണര്‍തം അടുത്ത കാല്‍ ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാരില്‍ ഈ സക്രമണം ഏറ്റവും മികച്ച രീതിയിലാണ് ഫലം കൊണ്ടുവരിക. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കും. സാമ്പത്തികമായി ഉന്നമനം ഉണ്ടാകും. പണം ഈ രാശിക്കാരിലേക്ക് വന്നെത്തുന്ന സമയമാണിത്. സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പുതിയ വഴികള്‍ തുറക്കും. കടക്കെണിയിലൂടെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തകള്‍ തേടിയെത്തും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍ ഭാഗം)
ചിങ്ങം ആഗസ്റ്റ് പത്തിന് ശേഷം ചിങ്ങക്കാര്‍ക്ക് രാജയോഗമാണ്. പ്രതീക്ഷിക്കാത്ത ഒരുപാട് വലിയ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കും. ബിസ്നസില്‍ ലാഭം ഉണ്ടാക്കും. നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. സാമ്പത്തികമായ അടിത്തറ ശക്തമാക്കാന്‍ ഏറ്റവും മികച്ച സമയമാണിത്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ ഭാഗം)
ധനു രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായിട്ടാണ് നടക്കുന്നത്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള അവസരമുണ്ടാകും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും വിജയം നേടിയെടുക്കാന്‍ സാധിക്കും.
കുംഭം (അവിട്ടം അടുത്ത പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം)
കുംഭം രാശിക്കാര്‍ക്ക് ചൊവ്വ സക്രമണം ഏറ്റവും ഗുണം ചെയ്യുന്ന സമയമാണ്. പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ വന്നുചേരും. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ നടക്കും. പുതിയ വീട്, അല്ലെങ്കില്‍ വാഹനം എന്നിവ സ്വന്തമാക്കാനുള്ള സാഹചര്യമുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സൗഭാഗ്യവും വന്നുചേരാനുള്ള അവസരമുണ്ടാകും.