ജോര്‍ജ് കറുത്തേടത്ത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗനേഷ്യസ് കത്തീഡ്രലില്‍, 2022 ആഗസ്റ്റ് ആറാം തീയതി ശനിയാഴ്ച ഡോ.സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന ഏകദിന ധ്യാനയോഗം നടത്തപ്പെടുന്നു.
സുപ്രസിദ്ധ സംഗീത സംവിധായകന്‍, ഗാനരചയിതാവ്, മികച്ച പ്രഭാഷകന്‍, വേള്‍ഡ് പീസ് മിഷ്യന്‍ ചെയര്‍മാന്‍, തുടങ്ങി വിവിധ തുറകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സണ്ണി സ്റ്റീഫന്‍ മുഖ്യ അതിഥിയായി നടത്തപ്പെടുന്ന ഈ ആത്മീയ സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിര്‍വഹിക്കും.
‘നീയും പോയി ഇങ്ങനെ തന്നെ ചെയ്യുവിന്‍. വി.ലൂക്കോസ് 10-37’ എന്നതായിരിക്കും യോഗത്തിലെ മുഖ്യ ചിന്താവിഷയം.
ഇടവകാംഗങ്ങളില്‍ ആത്മീയ ഉണര്‍വ്വും പരസ്പര സഹകരണവും പരിപോഷിക്കുകയെന്ന ലക്ഷ്യത്തോടെ മാസം തോറും നടത്തിവരുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനയോഗത്തില്‍ ഇടവകയില്‍ നിന്നും ഡാളസ് മേഖലയിലുള്ള മറ്റു ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി ആളുകള്‍ പങ്കുചേരും.
ലോകമെമ്പാടും, കോവിഡ് എന്ന മഹാമാരിയുടെ തീരാത്ത കെടുതിയില്‍ നിന്നും, അല്പമായിട്ടെങ്കിലും മോചിതരാകുവാന്‍ ലോക സമൂഹം വെമ്പല്‍ കൊള്ളുന്ന ഇന്നത്തെ കാലഘട്ടത്തില്‍, യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം ഉള്‍ക്കൊണ്ട് ‘നമുക്ക് എന്തു ചെയ്യുവാന്‍ സാധിക്കുമെന്ന്.’ തിരുവചനാടിസ്ഥാനത്തില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുവാന്‍ അവസരമൊരുക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ.മാത്യൂസ് ജേക്കബ്ബ് അറിയിച്ചു.
വികാരിക്ക് പുറമെ, അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ.രന്‍ജന്‍ മാത്യു, വൈസ് പ്രസിഡന്റ് ശ്രീ.പോള്‍ ആര്‍. ഫീലിപ്പോസ്, സെക്രട്ടറി ശ്രീ.യല്‍ദൊ മാത്യു, ട്രഷറര്‍ ശ്രീ.ജോസഫ് ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ സോണി ജേക്കബ്ബ്, മേഴ്സി അലക്സ്, ചാക്കൊ കോര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.