സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ)
ചിക്കാഗോ :മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ (ദര്‍ശനത്തിരുനാള്‍) 2022 ആഗസ്റ്റ് 7 മുതല്‍ 15 വരെ തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നു. ഓഗസ്റ്റ് ഏഴിന് പതാക ഉയര്‍ത്തുന്നതോടുകൂടി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആചരണങ്ങള്‍ ക്ക് തുടക്കം കുറിക്കും.
അന്നേദിവസം രാവിലെ 10 മണിക്ക് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ബലിയര്‍പ്പണവും, കൊടി ഉയര്‍ത്തലും, നൊവേനെയും നടത്തും. തിങ്കള്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 6 30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ കലാമേളയും. പതിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഇടവകയിലെ കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷ പൂര്‍വ്വമായ റാസ കുര്‍ബാനയ്ക്ക് റവ.ഫാ. പോള്‍ പൂവത്തിങ്കല്‍ (സിഎംഐ ) മുഖ്യകാര്‍മികത്വം വഹിക്കും.
റവ. ഡോ. ജോണ്‍ ചേന്നാകുഴി തിരുനാള്‍ സന്ദേശം നല്‍കും. ഓഗസ്റ്റ് പതിനൊന്നാം തീയതി വ്യാഴാഴ്ച വൈകിട്ടു നടത്തുന്ന ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കാര്‍മികത്വം വഹിക്കും. പതിനഞ്ചാം തീയതി വൈകിട്ട് 7മണിക്ക് ഇടവകയില്‍ നിന്നും മരണപ്പെട്ടുപോയ പരേതര്‍ക്ക് വേണ്ടി വി.കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് തിരുനാള്‍ ആചരണങ്ങള്‍ സമാപനം കുറിക്കും.
സാബു കട്ടപ്പുറം, ജോസ് ഐക്കരപ്പറമ്പില്‍, പോള്‍സണ്‍ കുളങ്ങര, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, തോമസ് ഐക്കരപ്പറമ്പില്‍, സാബു നടുവീട്ടില്‍, സിബി കൈതക്കതൊട്ടിയില്‍, ബിനോയി പൂത്തറ, ആല്‍ബിന്‍ ബിജു പൂത്തറ, ജെറിന്‍ കിഴക്കേക്കുറ്റ്, തുടങ്ങിയ പത്തുപേരടങ്ങുന്ന പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷ പരിപാടികളുടെ സ്‌പോണ്‍സര്‍ ആയിരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ തിരുനാള്‍ ആഘോഷ ദിവസങ്ങളിലേക്ക് ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഇടവക എക്‌സിക്യൂട്ടീവ് അറിയിച്ചു.