Sunday, December 22, 2024

HomeAmericaമറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞു സുപ്രീംകോടതി

മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞു സുപ്രീംകോടതി

spot_img
spot_img

ന്യൂഡൽഹി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞ് സുപ്രീംകോടതി. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. അടുത്ത തവണ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റിന് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ മൂന്ന് ആഴ്ച്ചക്ക് ശേഷം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. പി വി ശ്രീനിജൻ നൽകിയ പരാതിയിലാണ് എസ് സി, എസ്ടി വകുപ്പു ചുമത്തി എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എളമക്കര പൊലീസിന്റെ നടപടി നിലനിൽക്കുന്നതല്ലെന്ന് കാണിച്ചാണ് സുപ്രീംകോടതി ഷാജന്റെ അറസ്റ്റു തടഞ്ഞിരിക്കുന്നത്.

കേസിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയക്കും. ഷാജൻ സ്‌കറിയ നടത്തിയ വിവാദ പരാമർത്തിന്റെ തർജ്ജിമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഷാജൻ സ്‌കറിയ നടത്തിയ പരാമർശങ്ങൾ എസ് സി / എസ് ടി നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമർശം അല്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പി.വി ശ്രീനിജിൻ എംഎ!ൽഎയുടെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹരജി 17ന് പരിഗണിക്കാനായിരുന്നു സുപ്രിംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ച് പരിഗണനക്കെടുത്തത്.

മെയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്തയാണ് കേസിന് ആധാരമായത്. ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര ഹാജരായി.

അതേസമയം, മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ നടക്കുന്ന വേട്ടക്കെതിരെ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ മാധ്യമങ്ങളെ വേട്ടയാടുകയാണ് നടക്കുന്നതെന്ന് സതീശൻ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തകയാണ് സർക്കാർ ചെയ്യുന്നത്. ഇത് കേട്ടുകേൾവി ഇല്ലാത്ത സംഭവമണെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾക്കതെിരെ വാർത്ത നല്കുന്ന മാധ്യമങ്ങലെ വേട്ടയാടുന്ന സമീപനമാണ് സർക്കാറിന്റെത്. വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമങ്ങളെ വേട്ടയാടുന്നു. ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ഭീഷണി. ഇത് പറയാൻ പി വി അൻവർ ആരാണ്? അൻവർ പറയുന്നത് അനുസരിച്ച് പൊലീസ് മുന്നോട്ടു പോകുന്നു കാഴ്്ച്ചയുമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇങ്ങനെ ഫേസ്ബുക്കിലൂടെ നമ്പറിട്ട് വെല്ലുവിളിക്കാൻ അൻവറിന് ധൈര്യം കൊടുക്കുന്നത് ആരാണെന്നും സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി അറിഞ്ഞാണോ ഈ ചെസ്റ്റ് നമ്പർ കൊടുക്കൽ നടക്കുന്നത്. സിപിഎം അറിഞ്ഞു കൊണ്ടാണോ ഈ വെല്ലുവിളിയെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്ത എഴുതിയാൽ കൈകാര്യം ചെയ്യുമെന്ന് പറയുന്നു. ഇതിന് ആരാണ് ധൈര്യം കൊടുത്തതെന്ന് പൊലീസും മുഖ്യമന്ത്രിയും വ്യക്തമാക്കണം. അൻവർ പറുന്നത് അനുസരിച്ചാണ് മാധ്യമ ഓഫീസുകൾ റെയ്ഡ് നടത്തുന്നത്. വീടുകൾപോലും റെയ്ഡ് ചെയ്യുകയാണ്. അത് സർക്കാർ വ്യക്തമാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതായും സതീശൻ പറഞ്ഞു.

മുഖ്യധാരാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് പതിവ് സംഭവമായി കേരളത്തിൽ മാറിയിരിക്കുന്നു. വെച്ചുപൊറുപ്പിക്കില്ലെനാണ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ തുടങ്ങിയ മുഖ്യധാരാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുകയാണ്. ഒരു ഐജിയെ കേസിൽ കുടുക്കാൻ വേണ്ടി മാതൃഭൂമി മാധ്യമപ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയത് എം വി ശ്രേയംസ് കുമാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാക്കൾക്കെതിരെയും കള്ളക്കേസുകൾ എടുക്കുന്നു. സൈബറിടങ്ങളിൽ കൂട്ടത്തോടെ ആക്രമണവുമാണ് നടക്കുന്നത്. യുഡിഎഫ് ഭരണത്തിൽ ഇരിക്കുമ്പോൾ മാധ്യമങ്ങൾ പല വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ, ഇവിടെ തിരിച്ചാണ്, ഇപ്പോൾ വേണ്ടി വന്നാൽ ഗുണ്ടായിസം നടത്തുമെന്ന് പരസ്യമായി പറയുകയാണ് ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി.

നേരത്തെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കേരളാ ഹൈക്കോടതി രംഗത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്ത നടപടിയിലാണ് കോടതി രൂക്ഷവിമർശനം നടത്തിയത്. മംഗളം പത്തനംതിട്ട സീനിയർ ലേഖകൻ ജി വിശാഖൻ തന്റെ ഫോൺ പിടിച്ചെടുത്തതിന് എതിരെ നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

ജി വിശാഖന് ഫോൺ ഉടൻ വിട്ടു നൽകണമെന്ന് കോടതി ഉത്തരവിട്ടു. റെയ്ഡിൽ മാധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി വിലയിരുത്തി. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് വിശാഖന്റെ ഫോൺ പിടിച്ചെടുത്തത്. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ. അദ്ദേഹത്തിന്റെ ഫോൺ ഉടൻ വിട്ടുനൽകണം.

പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പോലസ് കസ്റ്റഡിയിൽ എടുക്കുമെന്നും ഹൈക്കോടതി ചോദിച്ചു. മാധ്യമപ്രവർത്തകർ ജനാധിപത്യത്തിലെ നാലാം തൂണാണ്. എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഓർമ്മിപ്പിച്ചു. ഷാജൻ സ്‌കറിയയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് പൊലീസിന്റെ വീഴ്ച്ചയാണ് അല്ലാതെ കേസുമായി ബന്ധമില്ലാത്തർക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണം ചട്ടങ്ങൾ പാലിച്ചു വേണമെന്നും കോടതി വ്യക്തമാക്കി. അസമയത്ത് വീട്ടിൽ കയറി ഫോൺ പിടിച്ചെടുത്ത നടപടിക്കെതിരായാണ് വിശാഖൻ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ മറുനാടൻ മലയാളിയുടെ ഓഫീസിലെത്തി പൊലീസ് മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിവി ശ്രീനിജൻ എം എൽ എയ്‌ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി ഉണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments