Friday, October 18, 2024

HomeAmericaടേസ്റ്റ് ഓഫ് കേരള ജൂലൈ 23 ന് ചിക്കാഗോയില്‍

ടേസ്റ്റ് ഓഫ് കേരള ജൂലൈ 23 ന് ചിക്കാഗോയില്‍

spot_img
spot_img

കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളുടെ ഉത്സവം “ടേസ്റ്റ് ഓഫ് കേരള” ജൂലൈ 23 നു ബസ്സീ വുഡ്‌സ് ഇൽ നടത്തപ്പെടുന്നു. NSS ഓഫ് ചിക്കാഗോ നടത്തുന്ന ഈ ഭക്ഷ്യമേളയിൽ ചിക്കാഗോ പരിസരങ്ങളിലുള്ള മികച്ച റെസ്റ്റോറന്റുകളും മറ്റു പാചക വിദഗ്ദ്ധരും പങ്കെടുക്കുന്നു.

വെജ് നോൺ വെജ് ഇനങ്ങളിലായി 50 ഇൽ പരം വിഭവങ്ങളാണ് ഭക്ഷണ പ്രിയർക്കായി ഒരുങ്ങുന്നത് . ഭക്ഷണം കൂടാതെ മറ്റു പല വിനോദങ്ങളും ഒരുക്കുന്നുണ്ട് . കുട്ടികൾക്കായി ജമ്പിങ് house , ഫേസ് പെയിന്റിംഗ് , ബലൂണ് ട്വിസ്റ്റിങ് കൂടാതെ ബോട്ടിംഗ് , കയാക്കിങ് എന്നിവയും ഉണ്ടാകും .

അഡ്മിഷൻ ഉം പാർക്കിംഗ് ഉം സൗജന്യമാണ് . കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ചായക്കടയും കൂൾ ബാറുമെല്ലാം ടേസ്റ്റ് ഓഫ് കേരളയുടെ മാറ്റുകൂട്ടുന്നു . ഏകദേശം രണ്ടായിരത്തോളം ആളുകളാണ് കഴിഞ്ഞ പ്രാവശ്യം പങ്കെടുത്തത്. ഇത്തവണ അതില്കൂടുതൽ ആളുകൾക്കുള്ള ഭക്ഷണമാണ് ഒരുക്കപ്പെടുന്നത്.

കുടുംബസമേതം എല്ലാവരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – സുജിത് കേനോത്, പ്രതീഷ് ശാസ്താംകോട്ട , ശ്യാം എരമല്ലൂർ , ജയൻ മുളങ്കാട് , രമേശ് നായർ , അനിത പിള്ളൈ .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments