ന്യൂ ജേഴ്‌സി : കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി ന്യൂ ജേഴ്സിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു, ജൂലൈ 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂ ജേഴ്സിയിയിലെ ബർഗ്ഗൻ ഫീൽഡിൽ ഇന്ത്യൻ ഓവർസ്സീസ് കോൺഗ്രസ് ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.
ന്യൂ ജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷനായിരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഓവർസ്സീസ് കോൺഗ്രസ് യു എസ് എയുടേയും കേരള ചാപ്റ്ററിന്റേയും നേതാക്കളെ കൂടാതെ വിവിധ സംഘടനകളിൽ നിന്നും സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ള അനേകം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്ക് വേണ്ടി രാജീവ് മോഹൻ, ജിനേഷ് തമ്പി, ജോസഫ് ഇടിക്കുള, ജോഫി മാത്യു, എൽദോ പോൾ തുടങ്ങിയവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി വിളിക്കുക – ബിജു തോമസ് – 201 -723 -7664, രാജീവ് മോഹൻ – 848 – 256 – 3381, ജോസഫ് ഇടിക്കുള- 201 – 421 – 5303, ജോഫി മാത്യു – 973 – 723 – 3575.
വാർത്ത : ജോസഫ് ഇടിക്കുള