ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ദിനത്തിന്റെ രണ്ടാമത്തെ ദിവസമായ ജൂലൈ 22 ാം തീയതി ശനിയിഴ്ച ക്യാരോള്‍ട്ടണിലെ കുടുംബ യൂണിറ്റായ ഇന്‍ഫെന്റ് ജീസസും, സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡും സംയുക്തമായി മേല്‍നോട്ടം വഹിച്ചു. പരിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് ഡാലസ് ക്രൈസ്റ്റ് ദ കിംഗ് ക്യാനായ പള്ളിയിലെ വികാരി റെവ. ഫാദര്‍ അബ്രാംഹം കളരിക്കല്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സന്ദേശം ഇപ്രകാരം ആയിരുന്നു യോഹാന്നാന്റെ സുവിശേഷം 12ാം അദ്ധ്യായം 24 ാം വാക്യം പറയുന്നത് ഗോതമ്പ് മണി നിലത്ത് വീണ് അഴിയുന്നില്ലായെങ്കില്‍ അതേ പടി ഇരിക്കും അഴിയുന്നെങ്കിലോ അത് അനേകം ഫലങ്ങള്‍ പുറപ്പെടുവിക്കും. യേശു തന്റെ ജീവിതത്തില്‍ താന്‍ നടന്ന വഴികളില്‍ കണ്ടെത്തിയ സത്യങ്ങളാണ് സുവിശേഷത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.
ചുറ്റുപാടു കാണുന്ന വസ്തുതയാണ് യേശു ഉപമയില്‍ കൂടി അവതരിപ്പിക്കുകയും അതില്‍ ദൈവവചനത്തിന്റെ അര്‍ത്ഥം സാംശീകരിക്കുകയും ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്
വിശുദ്ധ അന്‍ഫോന്‍മ്മയെ കുറിച്ചു പറയുമ്പോള്‍ ഇത് വളരെ അര്‍ത്ഥവത്തായി കാണുന്നു. കാരണം ആ കാലഘട്ടത്തില്‍ എളിമയോടെ ജീവിച്ച ഒരു വ്യക്ത്വത്തം ആയിരുന്നു അല്‍ഫോന്‍സാമ്മയുടേത്
ഈ സഹനത്തിന് സാക്ഷ്യം നല്‍കാനാണ് അല്‍ഫോന്‍സാമ്മ നമ്മളെ മാടി വിളിക്കുന്നത്. അതിന് അചഞ്ജലമായ വിശ്വാസം നമുക്ക് വേണം. അല്‍ഫോന്‍സാമ്മയുടെ മാത്യകയിലൂടെ അത് കണ്ടെത്തുവാനായിട്ട് നമുക്ക് ഓരോരുത്തര്‍ക്കു സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.
കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ മാത്യുസ് മൂഞ്ഞനാട്ട് കളരിക്കല്‍ അച്ചന് നന്ദിപ്രകടനം നടത്തുകയുണ്ടായി. തുടര്‍ന്ന് ലദീഞ്ഞ് നോവേനയും ഉണ്ടായിരുന്നു. കുടുംബയൂണിറ്റിലെ ചെറിയ കുട്ടികള്‍ അഡ്‌വിക, ഈത്തന്‍, ഹന്നാ, കെല്ലി, കെന്‍ഡ്രാ, ആഷ്‌വിന്‍, ആഞ്ജലിനാ, എമ്മ, അന്ന, മിറിയാം, ബ്ലസ്ന്റ് എന്നിവര്‍ കുര്‍ബാനക്ക് മുന്‍മ്പ് കാഴ്ചകള്‍ സമര്‍പ്പിക്കയുണ്ടായി.
ഷാജി, അലന്‍, ബിജു, മനോജ്, ബിന്ദു, റാണി, സ്നേേഹാ, ജോസഫിന്‍, സോഫിയാ എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച് അന്നേ ദിവസത്തെ ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമാക്കി മാറ്റി.
കുര്‍ബാനക്ക് ശേഷം നേര്‍ച്ച കൊടുക്കുകയും പിന്നീട് ചായയും സമോസയും വിതരണം ചെയ്യുകയും ചെയ്തു. കൈക്കരമ്മാര്‍, പാരീഷ് കൗണ്‍സിലര്‍, ക്യരാള്‍ട്ടന്‍ കുടുംബ യൂണിറ്റ് സെക്രട്ടറി റാഫി എന്നീവര്‍ രണ്ടാം ദിവസത്തെ തിരുനാളിന് നേത്യത്ത്വം നല്‍കി.
വാര്‍ത്ത : ലാലി ജോസഫ്