Sunday, November 3, 2024

HomeAmericaഹൂസ്റ്റണിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ബോളിവുഡ് റേഡിയോ സ്റ്റേഷനുമായി യുവ സംരംഭക ലക്ഷ്മി പീറ്റർ

ഹൂസ്റ്റണിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ബോളിവുഡ് റേഡിയോ സ്റ്റേഷനുമായി യുവ സംരംഭക ലക്ഷ്മി പീറ്റർ

spot_img
spot_img

ഹൂസ്റ്റൺ: സോൾ എഫ്എം 103.5 എന്ന പുത്തൻ ബോളിവുഡ് റേഡിയോ സ്റ്റേഷൻ ഹൂസ്റ്റണിൽ സ്ഥാനം പിടിക്കുമ്പോൾ അവിടുത്തെ ശ്രോതാക്കൾ ആഹ്ലാദത്തിലാണ്. ഈ ചരിത്ര നിമിഷം ബ്രോഡ്‌കാസ്റ്റിങ് ലോകത്തെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു, കാരണം ആദ്യമായിട്ടായിരിക്കും ഒരു മലയാളി വനിത ബോളിവുഡ് റേഡിയോയുടെ ലോകത്തേക്ക് കടന്നുവരുന്നത്. ലക്ഷ്മിയുടെ ബോളിവുഡ് റേഡിയോ സംപ്രേക്ഷണത്തിനായി ഹൂസ്റ്റൺ നിവാസികൾ കാതോർത്തിരിക്കുകയാണ്.

എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ലക്ഷ്മി പീറ്റർ 13 വർഷത്തിലേറെയായി ആർ‌ജെയായി പ്രവർത്തിച്ചു വരികയാണ്. ടെക്‌സസ് റേഡിയോയിൽ ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുവാൻ അവർക്ക് ഇതിലൂടെ കഴിഞ്ഞു.ഊഷ്മളവും ആകർഷകവുമായ ഓൺ-എയർ സാന്നിധ്യവും ബോളിവുഡ് സംഗീതത്തെക്കുറിച്ചുള്ള വിപുലമായ അറിവും ആണ് മറ്റു ആർ ജെ കളിൽ നിന്നും ലക്ഷ്മി പീറ്ററിനെ വേറിട്ടു നിർത്തുന്നത് അങ്ങനെ റേഡിയോ ശ്രോതാക്കൾക്കിടയിൽ പ്രിയങ്കരിയാവാൻ അവർക്ക് സാധിച്ചു.

തന്റെ റേഡിയോ ജീവിതത്തോടൊപ്പം തന്നെ അവർ ഒന്നിലധികം റേഡിയോ സ്റ്റേഷനുകൾ സ്വന്തമാക്കുകയും നോക്കി നടത്തുകയും ചെയ്തിട്ടുണ്ട്. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ പ്രശസ്തി നേടിയെടുക്കാനും ഇതിലൂടെ അവർക്ക് കഴിഞ്ഞു. മേൽപറഞ്ഞ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് പുറമേ ലക്ഷ്മി അറിയപ്പെടുന്ന മോഡലും, ഡിസൈനറും, പ്രൊമോട്ടറും, ട്രെൻഡ്സെറ്ററും കൂടെ ആണ്. ലക്ഷ്മി പീറ്ററിന്റെ ചാരുതയും സമചിത്തതയും അവരെ അറിയപ്പെടുന്ന ഒരു ഫാഷൻ ഐക്കൺ ആക്കി മാറ്റി.

കൂടാതെ ചലച്ചിത്രനിർമാണ മേഖലയിലേക്കുള്ള ലക്ഷ്മിയുടെ സമീപകാല ചുവടുവയ്പ്പിലൂടെ അവരുടെ ആദ്യത്തെ ഷോർട്ട് ഫിലിം ജന ഹൃദയങ്ങളിൽ ഇടം നേടുകയും ധാരാളം അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തു.ഈ ഊഷ്മളമായ പ്രതികരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്,ഹൂസ്റ്റണിലെ തന്റെ ആരാധകരുടെയും ഇന്ത്യൻ സമൂഹത്തിന്റെയും ഹൃദയത്തെ സ്പർശിക്കാനുള്ള പുതിയ വഴികൾ തേടുകയാണ് ലക്ഷ്മി പീറ്റർ.

കലാപരമായ വേരുകളുള്ള സംരംഭക

റേഡിയോ ബ്രോഡ്‌കാസ്റ്റിങ് ലോകത്തേക്ക് ഒരു പടി കൂടി ഉയർന്ന ലക്ഷ്മി പീറ്റർ, ഇതേ അഭിനിവേശവും അർപ്പണബോധവും കൊണ്ട് തന്നെ ആണ് ഹൂസ്റ്റണിലെ തന്റെ ഡാൻസ് അക്കാദമിയെ കലയുടെ അഭിവൃദ്ധി കേന്ദ്രമാക്കി മാറ്റിയത്. വിവിധ കലാപരമായ വിഷയങ്ങളിൽ തന്റെ കഴിവുകൾ തെളിയിച്ച ലക്ഷ്മി പീറ്റർ, ശ്രോതാക്കൾക്ക് ബോളിവുഡ് സംഗീതം പരിചയപ്പെടുത്തി നഗരത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ കൂടുതൽ സമ്പന്നമാക്കാനുള്ള തയാറെടുപ്പിലാണ്.

ഒരിക്കൽ അഭിമുഖത്തിൽ,ലക്ഷ്മി വെളിപ്പെടുത്തി,”സംഗീതം എല്ലായ്പ്പോഴും എന്റെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്,കൂടാതെ ബോളിവുഡ് സംഗീതത്തിന് വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ബന്ധിപ്പിക്കാനുള്ള കഴിവ് കൂടെ ഉണ്ട്. ബോളിവുഡിന്റെ മാന്ത്രികത ആഘോഷിക്കുന്നതോടൊപ്പം തന്നെ അതിന്റെ സാംസ്കാരികപരമായ വിനിമയവും ധാരണയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് സോൾ എഫ്എം 103.5 കൊണ്ട് ഞാൻ ലക്ഷ്യമിടുന്നത്”.

ഒരു മലയാളി ടച്ച് ഉള്ള ഒരു ബോളിവുഡ് യാത്ര

ബോളിവുഡ് റേഡിയോ മേഖലയിലേക്ക് കടക്കുന്ന ആദ്യ മലയാളിയും വനിതാ സംരംഭകയും എന്ന നിലയിൽ ലക്ഷ്മി പീറ്ററിന്റെ ഉദ്യമം പ്രശംസനീയമാണ്. സോൾ എഫ്എം 103.5-ലൂടെ, ലക്ഷ്മി തന്റെ ദക്ഷിണേന്ത്യൻ വേരുകളെ ബോളീവുഡിന്റെ ശ്രുതിമധുരവുമായി സംയോജിപ്പിക്കാൻ ശ്രമിക്കുന്നു, അതോടൊപ്പം നൂതനവും വൈവിധ്യപൂർണ്ണവുമായ ശ്രവണ അനുഭവം ശ്രോതാക്കൾക്ക് ഏകുന്നു.

“ഇന്ത്യൻ സംഗീതത്തിന്റെ സമ്പന്നതയും അതിന്റെ പ്രാദേശിക സ്വാധീനങ്ങളും ഹൂസ്റ്റണിലെ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”,എന്ന് ലക്ഷ്‍മി പറഞ്ഞു.”ഒരു മലയാളി എന്ന നിലയിലും, ഒരു വനിതാ സംരംഭക എന്ന നിലയിലും ഞാൻ എന്റെ പാരമ്പര്യത്തെ വിലമതിക്കുന്നു.സോൾ എഫ്എം 103.5 ലൂടെ സംസ്‌കാരങ്ങൾ തമ്മിലുള്ള വിടവ് നികത്തി എല്ലാവർക്കും ഒരുമിച്ച് ബോളിവുഡിന്റെ മനോഹര സംഗീതം ആസ്വദിക്കാൻ കഴിയുന്ന ഒരിടം സൃഷ്ടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.”

നൃത്ത വേദിയിൽ നിന്ന് ആകാശവാണിയിലേക്കുള്ള യാത്ര

ലക്ഷ്മി പീറ്ററിന്റെ സംരംഭകത്വ മനോഭാവവും കലയോടുള്ള അഭിനിവേശവും ഇതിനോടകം തന്നെ അവരുടെ ഡാൻസ് അക്കാദമിക് അർപ്പണബോധമുള്ള ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട് .റേഡിയോ ലോകത്തേക്കുള്ള അവരുടെ ചുവടുവെപ്പിലൂടെ ബോളിവുഡിലെ ഏറ്റവും പ്രിയങ്കരമായ ഈണങ്ങളുടെ സന്തോഷവും ഗൃഹാതുരതയും നൽകിക്കൊണ്ട് കൂടുതൽ ആളുകളുടെ ഹൃദയത്തിൽ സ്പർശിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു.

വിനോദ വ്യവസായത്തിലെ അവരുടെ വിപുലമായ ശൃംഖല സോൾ എഫ്എമ്മിന് ശക്തമായ അടിത്തറ നൽകുന്നു. ആവേശകരമായ മത്സരങ്ങളും ഇവന്റുകളും ശ്രോതാക്കൾക്കായി അവതരിപ്പിക്കുവാനും അവർ പദ്ധതി ഇടുന്നുണ്ട് .

സോൾ എഫ്എം 103.5 ന്റെ ഫ്രീക്വൻസി

സോൾ എഫ്എം 103.5 ജൂലൈ 20-ന് പ്രക്ഷേപണം ആരംഭിച്ചു.ഊർജ്ജസ്വല നഗരമായ ഹൂസ്റ്റണിനായി ആഴ്‌ചതോറും ബോളിവുഡ് മാജിക് വാഗ്ദാനം ചെയ്യുന്നു.നിങ്ങൾ ഒരു ബോളിവുഡ് ആസ്വാദകനോ ഇന്ത്യൻ മെലഡികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളോ ആരും ആയിക്കൊള്ളട്ടെ ഹൃദ്യമായ ഈണങ്ങൾക്കും ആകർഷകമായ സംഭാഷണങ്ങൾക്കുമുള്ള നിങ്ങളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി സോൾ എഫ്എം 103.5 സജ്ജീകരിച്ചിരിക്കുന്നു.

ഹൂസ്റ്റണിലെ ഏറ്റവും പുതിയ ബോളിവുഡ് റേഡിയോ സ്റ്റേഷനായ സോൾ എഫ്എം 103.5-ന്റെ ഏറെ പ്രതീക്ഷയോടെയുള്ള ലോഞ്ചിൽ സ്ഥാപക ലക്ഷ്മി പീറ്റർ അമേരിക്കയുടെ അതിർത്തികൾക്കപ്പുറത്തേക്ക് സ്റ്റേഷന്റെ പരിധി നീട്ടുന്നതിനുള്ള ഒരു ആവേശകരമായ പദ്ധതി അവതരിപ്പിച്ചു.ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി കണക്റ്റു ചെയ്യാനുള്ള ശ്രമത്തിൽ, യു‌എസ്‌എയ്ക്ക് പുറത്തുള്ള കാഴ്ചക്കാർക്ക് വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ബോളിവുഡിന്റെ മാന്ത്രികത അനുഭവിക്കാൻ കഴിയും എന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഒരു ആഗോള ബോളിവുഡ് അനുഭവം

ബോളിവുഡ് സംഗീതത്തിന്റെ അപാരമായ ജനപ്രീതിയും ലോകമെമ്പാടുമുള്ള അതിന്റെ ആരാധകരുടെ അഭിനിവേശവും തിരിച്ചറിഞ്ഞു കൊണ്ട് സംസ്കാരങ്ങളുടെ സംഗമഭൂമിയായും വൈവിധ്യങ്ങളുടെ ആഘോഷമായും സോൾ എഫ്എം 103.5-നെ വിഭാവനം ചെയ്യുന്നു. സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും ശക്തിയിലൂടെ ബോളീവുഡിന് പേരുകേട്ട മനോഹരമായ താളലയങ്ങൾക്കും ആത്മാർഥമായ ഈണങ്ങൾക്കും വേണ്ടി കൊതിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സ്റ്റേഷൻ പദ്ധതിയിടുന്നു.

റേഡിയോ ആപ്പുകൾ വഴിയുള്ള പ്രക്ഷേപണം

ഐ ഒ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ റേഡിയോ ആപ്പുകൾ വഴി ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് സോൾ എഫ്എം 103.5 എളുപ്പത്തിൽ ലഭ്യമാകും.സ്റ്റേഷന്റെ നിർദ്ദേശിക്കപ്പെട്ട ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ,ആർക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും, ലക്ഷ്മി പീറ്ററും സംഘവും കൊണ്ടുവന്ന ബോളിവുഡ് ഹിറ്റുകളും എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂകളും ആകർഷകമായ ഉള്ളടക്കങ്ങളും ആസ്വദിക്കാൻ കഴിയും .

ഫെയ്സ്ബുക്കിലെ ലൈവ് സ്ട്രീമിങ്

ആധുനിക പ്രക്ഷേപണ രീതികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി,സോൾ എഫ്എം 103.5 ഫേസ്ബുക്കിൽ തത്സമയം സ്ട്രീം ചെയ്യുന്നതായിരിക്കും കാഴ്‌ചക്കാർക്ക് സ്റ്റേഷന്റെ ഫേസ്ബുക്ക് പേജിൽ ചേരാം,അവിടെ അവർക്ക് തത്സമയ സംപ്രേക്ഷണങ്ങൾ, വെർച്വൽ ഇവന്റുകൾ, ബോളിവുഡ് താരങ്ങളുമായും. രാജ്യാന്തര മത്സരങ്ങളുമായും ഇന്ത്യൻ വിനോദ വ്യവസായത്തിലെ മറ്റ് പ്രമുഖരുമായുമുള്ള സംവേദനാത്മക സെഷനുകൾ എന്നിവ ലഭ്യമാക്കും.

ആഗോള പ്രേക്ഷകരിലേക്ക് തന്റെ റേഡിയോ സ്റ്റേഷൻ എത്തുന്നു എന്നതിലുള്ള ആവേശം ലക്ഷ്മി പീറ്റർ പങ്കുവച്ചു. “ബോളിവുഡ് സംഗീതത്തിന് സാർവത്രിക ആകർഷണമുണ്ട്, ലോകമെമ്പാടുമുള്ള ആളുകളുമായി ഈ ഊർജ്ജസ്വലമായ സാംസ്കാരിക അനുഭവം പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. റേഡിയോ ആപ്പുകളിലൂടെയും ഫെയ്സ്ബുക് ലൈവിലൂടെയും, യുഎസ് അതിർത്തിക്കപ്പുറത്തുള്ള ശ്രോതാക്കളുമായി ബന്ധപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു സോൾ എഫ്എം 103.5 ബോളിവുഡ് പ്രേമികൾക്കുള്ള ഒരു യഥാർഥ രാജ്യാന്തര പ്ലാറ്റ്‌ഫോമാക്കി മാറ്റും”.

FB Page:

  1. RJ Lakshmi Peter – https://www.facebook.com/lakshmi.peter
  2. Soul FM 103.5 – https://www.facebook.com/soulfmradiostation
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments