കോട്ടയം: മലയാള ചലച്ചിത്ര രംഗത്തെ യുവ നടീനടന്മാരുടെ സംഘം ‘ആർ & റ്റി ‘ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോ പരിപാടിക്കായി അമേരിക്ക ഒരുങ്ങി. എല്ലാവർക്കും വിസ ലഭിച്ചു.
രാഹുൽ മാധവ് , പ്രിയങ്ക നായർ, സെന്തിൽ കൃഷ്ണ, മാളവിക മേനോൻ , ശില്പ ബാല അഞ്ജലി, കൃഷ്ണ പ്രസാദ് മുഹമ്മ , അഖിൽ കവലയൂർ എന്നി സിനിമാ താരങ്ങളും പിന്നണി ഗായകരായ ദേവാനന്ദ് , സലിഷ് ശ്യാം, സുമേഷ് അയിരൂർ , അനാമിക എന്നിവരുടെ മാസ്മരിക കലാപ്രകടനത്തിനായി കാത്തിരിക്കുക. സംസ്ഥാന അവാർഡ് നേടിയ കൊറിയോഗ്രാഫർ ബിജു ധ്വനിതരംഗിന്റെ നേതൃത്വത്തിൽ തമിഴ് മലയാളം സിനിമ നർത്തകരായ ശരവണൻ, സബിൻ ഭാരതി, എന്നിവർക്കൊപ്പം ക്ലാസ്സിക്കൽ നൃത്ത രംഗത്ത് ഉയർന്നു വരുന്ന നർത്തകി ജംഷീന ജമാലും അരങ്ങത്ത് എത്തും.
പ്രിയദർശൻ മോഹൻലാൽ ചിത്രം മരക്കാരിന്റെ സംഗീത സംവിധായകൻ റോണി റാഫേൽ നയിക്കുന്ന മുസിക് സെക്ഷന്റെ എറ്റവും മുഖ്യ ആകർഷണം അമേരിക്കയിൽ ആദ്യമായി വരുന്ന നാടൻ പാട്ടുകളുടെ രാജകുമാരി പ്രസീദ ചലക്കുടിയും ഭർത്താവും നാടൻ പാടുകാരനുമായ മനോജുമാണ് .
കേരളത്തിലെ പ്രമുഖ സിനിമ വിതരണ കമ്പനി സാഗ ഇന്റർനാഷണൽലുമായി സഹകരിച്ചാണ് ആർ&റ്റി സ്‌റ്റേജ് ഷോ പരിപാടി നടത്തുന്നത്.