Saturday, September 7, 2024

HomeAmericaപ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ : ലോകകേരളം പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യാം

പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ : ലോകകേരളം പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യാം

spot_img
spot_img

ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്ബ്സൈറ്റില്‍ (www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റല്‍ ഐ.ഡി കാര്‍ഡും ലഭിക്കും.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കും. പ്രവാസികേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടലിനെ രൂപകല്പന ചെയ്തിരിക്കുന്നത്.

ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ തത്സമയ വിവരശേഖരണത്തിനും പ്ലാറ്റ്‌ഫോം സഹായകരമാകും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments