Saturday, September 7, 2024

HomeAmericaമഞ്ജിമയുടെ സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷൻ

മഞ്ജിമയുടെ സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷൻ

spot_img
spot_img

ആലപ്പുഴ : മണ്ണഞ്ചേരി ഗവർമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മഞ്ജിമയുടെ ചിലകാല അഭിലാഷമായിരുന്ന സ്വന്തമായ ഒരു വീട് എന്ന സ്വപ്നത്തിന് നവകേരള മലയാളി അസോസിയേഷൻ പ്രസിഡൻറ് ശ്രീ സുശീൽകുമാർ നാലകത്തും ആലപ്പുഴ എംഎൽഎ ശ്രീ പി പി ചിത്തരഞ്ജൻനും ചേർന്ന് ഇന്ന് തറക്കല്ലിട്ടു ഒട്ടേറെ പരിമിതികൾ ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്തു കഴിഞ്ഞ പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയ്ക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകുന്നതിന്റെ തറക്കല്ലിടൽ ഏറെ അഭിമാനകരമായാണ് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നവ കേരള മലയാളി അസോസിയേഷൻ നോക്കിക്കാണുന്നത്

മൂത്ത മകൾ മഞ്ജിമ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വണ്ണിനും ഇളയ മകൻ മജിത് മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് നാലാംഗ കുടുംബം തലചായ്‌ക്കുന്നത്.

രണ്ടുമുറി, അടുക്കള, ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെ എൻജിനീയർ അനിൽകുമാർ ജിത്തൂസ് ആണ് വീടിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന്അസോസിയേഷൻ പ്രസിഡന്റ് സുശീൽകുമാർ നാലകത്ത്‌, സെക്രട്ടറി ലിജോ പണിക്കർ, ട്രഷറർ സൈമൺ പാറത്താഴം എന്നിവർ പറഞ്ഞു.

എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയെ അനുമോദിക്കാൻ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നിന്നും അധ്യാപകരും പി ടി എ ക്കാരും വീട്ടിൽ ചെന്നപ്പോൾ ആണ് ഇവരുടെ അവസ്ഥ മനസിലായത്. ക്ലാസ് ചുമതലയുള്ള അധ്യാപിക വിധു നഹാർ ഇവരെക്കുറിച്ച് അമേരിക്കയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഈ കുടുംബത്തിന് വീട് വച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.

തറക്കല്ലിടൽ ചടങ്ങിൽ നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സുശീൽകുമാർ നാലകത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ,

വൈസ് പ്രസിഡന്റ്‌ പി എ ജുമൈലത്ത്, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, , ഗ്രാമപഞ്ചായത്ത് അംഗം കെ എസ് ഹരിദാസ്, പി ടി എ പ്രസിഡന്റ്‌ സി എച്ച് റഷീദ്, എസ്എം സി ചെയർമാൻ മുഹമ്മദ്‌ മുസ്തഫ, മുൻ പ്രധാനാധ്യാപിക എം കെ സുജാതകുമാരി,

പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന കെ എം ജ്യോതിഷ്കുമാരി, സീനിയർ അസിസ്റ്റന്റ് ഡി ദിലീപ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എ ജി വിധു എന്നിവർ സംസാരിച്ചു. അധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ, പ്രദേശവാസികൾ, വിദ്യാർഥിനിയുടെ സഹപാഠികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments