ന്യൂ ജെഴ്‌സി: അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ സ്‌കൂളിലെ സ്‌പെഷല്‍ എഡ്യുക്കേന്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂ ജെഴ്‌സിയിലെ ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹവേമെന്‍(43) ആണ് അറസ്റ്റിലായത. ്.ആറ് മുതല്‍ എട്ടുവരെ ക്ലാസുകളുള്ള സ്‌കൂളിലാണ് അലിസണ്‍ പഠിപ്പിച്ചിരുന്നത്. സ്‌കൂളിലെ ഒരുവിദ്യാര്‍ഥിയുമായി അധ്യാപിക ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അതേസമയം, ഏത് ക്ലാസിലെ കുട്ടിയാണ് അതിക്രമത്തിനിരയായതെന്നോ കുട്ടിയുടെ വയസ്സോ എങ്ങനെയാണ് സംഭവം പുറത്തറിഞ്ഞതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല.
അറസ്റ്റിലായ പ്രതി നിലവില്‍ മോണ്‍മേത് കൗണ്ടി ജയിലിലാണ്. പ്രതിയെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ അറിയുന്നവര്‍ വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.2008-ലാണ് പ്രതി സ്‌കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ യുവതി ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലാണ് ജോലിചെയ്യുന്നത്.