ന്യൂയോര്‍ക്ക്: ബേസ്‌ബോള്‍ മത്സരം കണ്ടു മടങ്ങവെ ചെറുവിമാനം തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. യു.എസിലെ ജോര്‍ജിയയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. റോജര്‍ ബെഗ്‌സ് (76) ലോറ വാന്‍ എപ്‌സ്, (42); റയാന്‍ വാന്‍ എപ്‌സ്, 42; ജെയിംസ് വാന്‍ എപ്പ്‌സ്, 12 ഹാരിസണ്‍ വാന്‍ എപ്പ്‌സ്, 10, എന്നിവരാണ് കൊല്ലപ്പെട്ടത്.
സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പിഎ-46 തകര്‍ന്നതെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.
വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ അവശിഷ്ടങ്ങളും ഞായറാഴ്ച രാത്രി മാസോണ്‍വില്ലെ നഗരത്തില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 200 കിലോമീറ്റര്‍വടക്ക് പടിഞ്ഞാറുള്ള മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
ബേസ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമിന്റെ ഹോം ആയ കൂപ്പര്‍സ്റ്റൗണിലെ ഒരു ടൂര്‍ണമെന്റില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയുടെ ബേസ്‌ബോള്‍ ടീം കളി കണ്ട് ജോര്‍ജിയയിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
വെസ്റ്റ് വിര്‍ജീനിയയില്‍ ഇന്ധനം നിറച്ചുകൊണ്ട് അറ്റ്‌ലാന്റയിലെ കോബ് കൗണ്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സംസ്ഥാന പോലീസ് അറിയിച്ചു.