Friday, July 5, 2024

HomeAmericaരാജ്യവ്യാപക പരിശോധനയില്‍ കാണാതായ 200 കുട്ടികളെ കണ്ടെത്തി

രാജ്യവ്യാപക പരിശോധനയില്‍ കാണാതായ 200 കുട്ടികളെ കണ്ടെത്തി

spot_img
spot_img

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ :യുഎസ് മാര്‍ഷല്‍മാര്‍ ആറാഴ്ചത്തെ ഓപ്പറേഷനില്‍ കാണാതായ 200 കുട്ടികളെ കണ്ടെത്തി. 200 കുട്ടികളില്‍ 123 പേരെ അപകടകരമായ അവസ്ഥയിലാണ് കണ്ടെത്തിയത് .കണ്ടെത്തിയ ഏറ്റവും ഇളയ കുട്ടിക്ക് അഞ്ചു മാസം പ്രായമുണ്ടെന്ന് യുഎസ് മാര്‍ഷല്‍സ് പറഞ്ഞു.രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനില്‍ ലൈംഗിക ചൂഷണത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും ഒളിച്ചോടിയവരുമടക്കം 200 കുട്ടികളെ കണ്ടെത്തി, നീതിന്യായ വകുപ്പ് ജൂലൈ ഒന്നി ന് പ്രഖ്യാപിച്ചു.

മെയ് 20 നും ജൂണ്‍ 24 നും ഇടയില്‍ ആറാഴ്ചത്തെ ‘ഓപ്പറേഷന്‍ വി വില്‍ ഫൈന്‍ഡ് യു 2’ കാമ്പെയ്നിനിടെയാണ് ഈ കണ്ടെത്തല്‍ ദേശീയ കേന്ദ്രവുമായി ചേര്‍ന്ന് ഇത് രണ്ടാം തവണയാണ് യുഎസ് മാര്‍ഷലുകള്‍ ഇത്തരമൊരു ഓപ്പറേഷന്‍ നടത്തുന്നത് യു.എസ്. മാര്‍ഷല്‍സ് സര്‍വീസ് ഡയറക്ടര്‍ റൊണാള്‍ഡ് എല്‍. ഡേവിസ് പറഞ്ഞു, കാണാതായ കുട്ടികളെ കണ്ടെത്തുന്നത് സേവനത്തിന്റെ ‘മുന്‍ഗണനകളില്‍’ ഒന്നാണ്.’യുഎസ് മാര്‍ഷല്‍സ് സര്‍വീസിന്റെ ഏറ്റവും പവിത്രമായ ദൗത്യങ്ങളിലൊന്ന് നമ്മുടെ രാജ്യത്തെ കാണാതായ കുട്ടികളെ കണ്ടെത്തി വീണ്ടെടുക്കുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments