Monday, July 8, 2024

HomeAmericaനാഷ് വിലില്‍ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട നേപ്പാളി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

നാഷ് വിലില്‍ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട നേപ്പാളി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

spot_img
spot_img

നാഷ് വില്‍ : നാഷ് വിലില്‍ സംഗീതകച്ചേരിക്കിടെ ഉണ്ടായ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ട നേപ്പാളി വംശജന്‍ മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഒരു സംഗീത കച്ചേരിക്കിടെ പൊട്ടിപ്പുറപ്പെട്ട
നാഷ്വില്‍ നേപ്പാളീസ് അസോസിയേഷന്‍ നേപ്പാളി റോക്ക് ബാന്‍ഡ് ‘മന്ത്ര’ യുടെ നേൃത്വത്തില്‍ നടത്തിയ സംഗീത കച്ചേരിക്കിടെയാണ് വാക്കുതര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. ഇത് പരിഹരിക്കാനായി ഇടപെട്ട നേപ്പാളി സ്വദേശി ദഹല്‍ ഉമേഷ്,( 41) മര്‍ദനത്തില്‍ മരണപ്പെട്ടത്.

കച്ചേരിക്കിടെ തര്‍ക്കമുണ്ടാവുകയും തര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പാര്‍ക്കിംഗ് ഏരിയയിലെതത്ി ബഹളം വെയ്ക്കുകയും ചെയ്തു. ഇവരെ പറഞ്ഞുവിടാന്‍ ശ്രമിക്കുന്നതിനിടെ ദഹലിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. അടിയേറ്റ ദഹല്‍ ം കോണ്‍ക്രീറ്റില്‍ തലയിടിച്ചു വീണു.വീണുകിടന്ന അയാളെ ബിഷാല്‍ റായ് (26) എന്ന യുവാവ് തൊഴിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉമേിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.

ഇതേത്തുടര്ന്ന് ബിഷാല്‍ റായ് (26) നരഹത്യകുറ്റും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments