സാന്‍ അന്റോണിയോ: ഹെന്റി ബി ഗോണ്‍സാലസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്നാനായ വിശ്വാസികള്‍ സാന്‍ അന്റോണിയോയില്‍ എത്തിച്ചേര്‍ന്നു. വ്യാഴാഴ്ച്ച തുടക്കമാകുന്ന കണ്വെന്ഷന് ഏഴാം തീയതിയാണ് അവസാനിക്കുന്നത്. ഇന്ന് ഒന്‍പതിന് രജിസ്ട്രേഷനോടെയാണ് തുടക്കം.
ഇന്നത്തെ പരിപാടികള്‍ ചുവടെ
രാവിലെ ഒന്‍പതിന് റജിസ്ട്രേഷന് ആരംഭിക്കുന്നു
ഉച്ചയ്ക്ക് 12 ന് ഹോട്ടല്‍ ചെക്ക് ഇന്‍ തുടങ്ങുന്നു
വൈകിട്ട് മൂന്നിന് ആശിര്‍വാദം/ ഉദ്ഘാടനം
വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെ ചായ/ കാപ്പി / സ്നാക്സ്
വൈകിട്ട് 4.30 ന് വിശുദ്ധ കുര്‍ബാന
വൈകിട്ട് അഞ്ചിന് കെസിവൈഎല്‍എന്‍എ ഐസ് ബ്രേക്കിങ് സെഷന്
വൈകിട്ട് ആറിന് കെവൈഎ ഐസ് ബ്രേക്കിങ് സെഷന്
വൈകിട്ട് 6.30 മുതല്‍ ഒന്‍പതു വരെ ഡിന്നര്‍
വൈകിട്ട് ഏഴിന് യൂത്ത് ഗെറ്റ് ടുഗേതര്‍ (18 20 വയസ്സ്)
വൈകിട്ട് ഏഴിന് സ്വാഗതം, ആതിഥേയരായ സാന്‍ അന്റോണിയോ , ഹൂസ്റ്റണ്‍,
ഡാലസ് യൂണിറ്റുകള്‍ ഒരുക്കുന്ന ആഘോഷ പരിപാടികള്‍
രാത്രി 8.30 ന് എന്റര്ടെയ്ന്മെന്റ് കോമഡി ഷോ, സംഗീത പരിപാടി
രാത്രി 10 ന് യുവജന സംഗമം ( 21 വയസ്സിന് മുകളിലുള്ളവര്‍)