Sunday, July 7, 2024

HomeAmericaവിശുദ്ധിയുടെ നടുവില്‍ പരിശുദ്ധ കുര്‍ബാനയോടെ കെസിസിഎന്‍എ കണ്‍വെന്‍ഷനു തുടക്കമായി

വിശുദ്ധിയുടെ നടുവില്‍ പരിശുദ്ധ കുര്‍ബാനയോടെ കെസിസിഎന്‍എ കണ്‍വെന്‍ഷനു തുടക്കമായി

spot_img
spot_img

സാന്‍ അന്റോണിയോ: വിശുദ്ധിയുടെ നടുവില്‍ ക്‌നായി തൊമ്മന്‍ നഗറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി കെസിസിഎന്‍എ കണ്‍വെന്‍ഷനു തുടക്കമായി. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് 15-ാമത് കെസിസിഎന്‍എ കണ്‍വെന്‍ഷനു തുടക്കം കുറിച്ചത്.. അമേരിക്കയുടെ പലഭാഗത്തുനിന്നുള്ള ക്‌നാനായ മക്കള്‍ തങ്ങളുടെ വലിയ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. ദിവ്യബലിയില്‍ നിരവധി വൈദികര്‍ സഹ കാര്‍മികരായിരുന്നു.

സാന്‍ അന്റോണിയോയിലെ ക്‌നായി തൊമ്മന്‍ കണ്‍വെന്‍ഷന്‍ നഗറില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായെ കെ.സി. സി. എന്‍. എ പ്രസിഡന്റ് ഷാജി എടാട്ട് ബൊക്കെ നല്‍കി സ്വീകരിച്ചു.
ഭാരവാഹികളായ ജിപ്‌സണ്‍ പുറയം പള്ളില്‍, അജീഷ് പോത്തന്‍ താമറത്ത് , സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സാമോന്‍ പല്ലാട്ടുമഠം, സോമന്‍ കോട്ടൂര്‍, സൈമണ്‍ ആറുപറ , ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സിജു മുടക്കോടില്‍, ഫാ. അബ്രഹാം കളരിക്കല്‍, ഫാ. ജെമി പുതുശ്ശേരില്‍, ഫാ. സജി പിണര്‍ക്കയില്‍, ഫാ. ജോസഫ് മണപ്പുറം, ഫാ ചാക്കോ പുതുമയില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജൂലൈ ഏഴുവരെ സാന്‍ അന്റോണിയോ ഇനി ക്‌നാനായ മക്കളുടെ സംഗമവേദിയായി മാറും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments