Monday, July 8, 2024

HomeAmericaസാന്‍ അന്റോണിയോയില്‍ കണ്ടത് യുവജനതയുടെ അത്ഭുത പ്രകടനം: ലാലു അലക്‌സ്

സാന്‍ അന്റോണിയോയില്‍ കണ്ടത് യുവജനതയുടെ അത്ഭുത പ്രകടനം: ലാലു അലക്‌സ്

spot_img
spot_img

സാന്‍ അന്റോണിയോ: കെസിസിഎന്‍എ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളില്‍ യുവജനതയുടെ അത്ഭുത പ്രകടനങ്ങളാണ് ദൃശ്യമായതെന്നു സിനിമാ നടന്‍ ലാലു അലക്‌സ്. കെസിസിഎന്‍എ പതിനഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള സംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാന്‍ അന്റോണിയെയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററിനെ ആവേശം കൊള്ളിക്കുന്ന കലാവിരുന്നാണ് യുവതി-യുവാക്കള്‍ ഒരുക്കിയത്. ”എന്തൊരു ആവേശം, ഞാന്‍ പണ്ടേ ഇവിടെ വരേണ്ടതായിരുന്നുവെന്നും എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ലാലു അലക്‌സ് കൂട്ടിച്ചേര്‍ത്തു. എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ നാളെ (വെള്ളിയാഴ്ച) ഞാന്‍ നിങ്ങളോട് പറയും. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതിന് മറുപടിയും നല്‍കുംമെന്നും ” ലാലു അലക്‌സ് പറഞ്ഞു.

സിനിമ താരം രമ്യനമ്പീശനും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ സാബു തടത്തില്‍, ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ഷിന്റോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രമുഖ പിന്നണി ഗായകര്‍ അണിനിരന്ന സംഗീത സന്ധ്യ അരങ്ങ് കീഴടക്കി. അരുണ്‍ ഗോപന്‍, ശ്രീനാഥ് സുകുമാരന്‍ ഉള്‍പ്പടെയുള്ളവര്‍ പാടിത്തിമര്‍ത്തു. നടന്മാരും ഹാസ്യതാരങ്ങളായ അസ്സീസ് നെടുമങ്ങാടും രാജേഷ് പറവൂരും ചേര്‍ന്നുള്ള സ്‌കിറ്റും കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ ആദ്യ ദിനം മികവുറ്റതാക്കി.

<

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments