Monday, July 8, 2024

HomeAmericaകെസിസിഎന്‍എ കണ്‍വെന്‍ഷന്‍: ക്‌നാനായ പൈതൃകവും ഐക്യവും വിളിച്ചോതി വര്‍ണശബളമായ ഘോഷയാത്ര

കെസിസിഎന്‍എ കണ്‍വെന്‍ഷന്‍: ക്‌നാനായ പൈതൃകവും ഐക്യവും വിളിച്ചോതി വര്‍ണശബളമായ ഘോഷയാത്ര

spot_img
spot_img

ബിജു കിഴക്കേക്കുറ്റ്

സാന്‍ അന്റോണിയോ: കെസിസിഎന്‍എയുടെ 15-ാം സമ്മേളനത്തോടനുബന്ധിച്ച് ക്‌നാനായ പൈതൃകവും ഐക്യവും വിളിച്ചോതി വര്‍ണശബളമായ ഘോഷയാത്ര. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളായതോടെ അതൊരു ചരിത്ര നിമിഷമായി മാറി.

നിശ്ചല ദൃശ്യങ്ങളും മുത്തുക്കുടകളേന്തിയ വിശ്വാസികളും പീതപതാകയുമായി കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയും ഒരേ മനസോടെ ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ അത് വേറൊരനുഭവമായി മാറി. സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് ഇന്നത്തെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഘോഷയാത്ര. ഘോഷയാത്ര സമാപിച്ചതിനു പിന്നാലെയാണ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments