Saturday, September 7, 2024

HomeAmericaസാജൻ മാത്യു ഫ്ലോറിഡായിൽ നിന്നും ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

സാജൻ മാത്യു ഫ്ലോറിഡായിൽ നിന്നും ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

spot_img
spot_img

ഷിബു ജോസഫ്

മയാമി : ഫോമയുടെ 2024-2026 നാഷണൽ കമ്മറ്റിയിലേക്ക് ഫ്ലോറിഡായിൽ നിന്നും മത്സരിക്കുന്നസാജൻ മാത്യുവിന് കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡായുടെ പരിപൂർണ പിന്തുണ. പ്രസിഡന്റ് ഷിബു ജോസഫിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളസമാജം കമ്മറ്റി പരിപൂർണ്ണ പിന്തുണ അറിയിച്ചു.

ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടുകളായി കേരളസമാജത്തിന്റെ ഒരംഗം എന്നതിലുപരി വിവിധ തലങ്ങളിൽ തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളയാളാണ് ശ്രീ: സാജൻ മാത്യു. അതോടൊപ്പം കേരളസമാജത്തിന്റെ മുൻകാല പ്രസിഡന്റ് എന്ന നിലയിൽ സംഘടനയിലെ എല്ലാ അംഗങ്ങളെയും ഒത്തൊരുമിപ്പിച്ചുകൊണ്ട് തദവസരത്തിൽ പ്രവർത്തനമികവ് തെളിയിച്ച വ്യക്തി കൂടിയാണ് . സൗത്ത് ഫ്ലോറിഡായിലെ മലയാളിസമൂഹത്തിന്റെ സാമൂഹിക , സാംസ്‌കാരിക സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യമായ സാജൻ മാത്യു ഒരു മികച്ച വാഗ്മിയും, ജീവകാരുണ്യപ്രവർത്തകനും, കൂടിയാണ്.

ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ എറെ അനുഭവസമ്പത്തും പ്രവർത്തനപരമ്പര്യവും കൈമുതലായുള്ള സാജൻ മാത്യു , ഫോമാ എന്ന സംഘടനക്ക് തികച്ചും ഒരു മുതൽക്കൂട്ടായിരിക്കും എന്ന കാര്യം സംശയാതീതമാണ്.

നാഷണൽ സംഘടനയായാ ഫോമയുടെ കീഴിൽ മലയാളിസമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ഉന്നമനത്തിനായി അനന്തസാധ്യതകൾ ഉണ്ടെന്നും അതിനുവേണ്ടി ഫോമയുടെ സമൂന്നതരായ നേതാക്കളുമായി ചേർന്നുനിന്നുകൊണ്ടു നടപ്പിലാക്കാൻ എല്ലാ പരിശ്രമങ്ങളും തന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് സാജൻ മാത്യു അറിയിച്ചു. ഇതോടൊപ്പം കേരള സമാജത്തിന്റെ മുൻപ്രസിഡന്റുമാരുടെയും മറ്റു മുൻനിര പ്രവർത്തകരുടെയും തന്നിലർപ്പിച്ചിരിക്കുന്ന എല്ലാ പ്രതീക്ഷകൾക്കും ,പിന്തുണക്കും സാജൻ നന്ദി അറിയിച്ചു.

ഒപ്പം ഇതിലുൾപ്പെട്ട മറ്റെല്ലാ പ്രാദേശികസംഘടനകളുടെയും പരിപൂർണമായ പിന്തുണ പ്രതീക്ഷിക്കുന്നതായി സാജൻ അറിയിച്ചു .
സൺ ഷൈൻ റീജണിലെ മിക്ക സംഘടനകളുടെയും പിന്തുണയുമായി സാജൻ മത്സരരംഗത്ത് സജീവമായികഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments