Saturday, September 7, 2024

HomeAmericaകോൺഫറൻസ് ദിനങ്ങൾ എങ്ങനെ സുഗമമാക്കാം

കോൺഫറൻസ് ദിനങ്ങൾ എങ്ങനെ സുഗമമാക്കാം

spot_img
spot_img

ഉമ്മൻ കാപ്പിൽ / ജോർജ് തുമ്പയിൽ

ന്യൂയോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേർക്കുന്നു.

പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോൺഫറൻസ് ക്രമം അനുസരിച്ച് എല്ലാവരും കോൺഫറൻസിൽ പങ്കെടുക്കണം. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം.

കോൺഫറൻസിൽ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.

കോൺഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു.

രാത്രി 11 മണിമുതൽ പ്രഭാത പ്രാർത്ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ് .

കോൺഫറൻസ് സെൻററിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കർശനമായി വിലക്കിയിരിക്കുന്നുവെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു . ഇതിനെതിരായ നടപടികൾ ഉണ്ടായാൽ കർശനശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

പുറമെനിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ കോൺഫറൻസ് സെൻററിൽ അനുവദനീയമല്ല.അതുപോലെ തന്നെ ബുഫെ സ്റ്റേഷനുകളിൽ വിളമ്പുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡൈനിങ് ഏരിയയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല.

കോൺഫറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ഐ ഡിയും റിസ്റ്റ് ബാൻഡും മറ്റുള്ളവർക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ് . കോൺഫറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോൺഫറൻസ് സെൻററിലോ മുറികളിലോ പ്രവേശിക്കാൻ അനുവാദമുള്ളു. സന്ദർശകരെ അനുവദിക്കുന്നതല്ല. ഡേ സ്കോളേഴ്സിനേയും വിലക്കിയിരിക്കുന്നു.

കോൺഫറൻസിൽ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവരാണ്.

കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് സ്വിമ്മിംഗ് മുതലായ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ കോൺഫറൻസ് ഫെസിലിറ്റിക്കോ എക്സിക്യു്ട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.

കോൺഫറൻസ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകൾ വരുത്തിയാൽ അവർതന്നെ ഉത്തരവാദികളായിരിക്കും. ഓരോരുത്തരും അവരവരുടെയും അവർക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കും മെഡിക്കൽ ഇൻഷുറൻസിനും മറ്റ് ബാധ്യതാ ഇൻഷുറൻസുകൾക്കും ഉത്തരവാദപ്പെട്ടിരിക്കും.

ഫാമിലി കോൺഫറൻസിൽ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വെബ്‌സൈറ്റിലും രജിസ്‌ട്രേഷൻ ഫോമിലും കൂടാതെ ഇമെയിലിലും എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്ന് സേഫ്റ്റി/ സെക്യൂരിറ്റി ഭാരവാഹികളായ നോബിൾ വർഗീസ് , ടൈറ്റസ് അലക്‌സാണ്ടർ എന്നിവർ അറിയിക്കുന്നു. ഈ നിബന്ധനകൾ പാലിച്ച് ഉത്തരവാദിത്വബോധത്തോടെ സംബന്ധിച്ച് ഈ കോൺഫറൻസ് വിജയമാക്കിത്തീർക്കണമെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ, ജനറൽ സെക്രട്ടറി, ട്രഷറാർ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments